മനാമ: ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ ചില്‍ഡ്രന്‍സ് വിഭാഗമായ ‘മലര്‍വാടി’ മനാമ ഏരിയ 4 വയസ്സ് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായ് കേരളപ്പിറവി ദിനമായ ഇന്ന് ‘മലർവാടി കളിവണ്ടി’ എന്ന തലക്കെട്ടില്‍ മനാമ അൽ റജാ സ്കൂളിൽ ഉച്ചക്ക് 2.00 മുതൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു.
കുട്ടികളുടെ ബുദ്ധിപരവും വൈജ്ഞാനികവുമായ വളര്‍ച്ച ലക്ഷ്യംവെച്ചുള്ള മലയാളത്തനിമയുള്ള കുട്ടിക്കളികളോടൊപ്പം അവരിൽ പരസ്പരസ്നേഹം, സാഹോദര്യം, സഹിഷ്ണുത എന്നീ ഗുണങ്ങള്‍ വളര്‍ത്താനുതകുന്ന പരിപാടികളാണ് മലര്‍വാടി ഒരുക്കുന്നത്. പരിപാടിയിൽ എത്തുന്ന രക്ഷിതാക്കൾക്ക് സൗജന്യ വൈദ്യ പരിശോധനയും ഒരുക്കിയിട്ടുണ്ടെന്ന് ജനറൽ കൺവീനർ വി. പി ഷൗക്കത്തലി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 36710698, 39223005 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.