മനാമ: കേരളപ്പിറവി ദിനത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്ററും, കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ ഒപ്പരം ബഹ്‌റൈനും സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് നടത്തി. അറുപതോളം ആളുകൾ രക്തം നൽകി.
മെഡിക്കൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്ത് നാട്ടിലേക്ക് യാത്ര തിരിക്കുന്ന ചന്ദ്രൻ തിക്കോടിയെ പ്രസ്തുത ക്യാമ്പിൽ ബി.ഡി.കെ. ബഹ്‌റൈൻ ആദരിച്ചു.
ബി.ഡി. കെ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലിം, പ്രെസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, വൈസ് പ്രെസിഡന്റ് സുരേഷ് പുത്തൻവിളയിൽ, ഒപ്പരം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി മഹേഷ്, പി.ആർ. ഒ. രാജീവ് വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു.
ബി.ഡി. കെ ട്രെഷറർ ഫിലിപ് വർഗീസ്, ജോയിന്റ് സെക്രട്ടറി സിജോ ജോസ് , ലേഡീസ് വിംഗ് കൺവീനർ സ്മിത സാബു, രേഷ്മ ഗിരീഷ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗിരീഷ്, അശ്വിൻ, സുനിൽ, സാബു അഗസ്റ്റിൻ, ശ്രീജ ശ്രീധരൻ എന്നിവരും, ഒപ്പരം ബഹ്‌റൈൻ ജോയിന്റ് സെക്രട്ടറി രാഘവൻ കരിച്ചേരിയും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത് റാം, കൃഷ്ണൻ, രാജേഷ് കോടോത്ത് എന്നിവരും രക്ത ദാന ക്യാമ്പിന് നേതൃത്വം നൽകി.