bahrainvartha-official-logo
Search
Close this search box.

‘പ്രവാചകരുടെ മദീന’: ആര്‍.എസ്.സി ബഹ്റൈൻ ബുക്ക് ടെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

IMG_20191102_003856

മനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ 12 -ാമത് ബുക്ക് ടെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ഗള്‍ഫ് രാജ്യങ്ങളിലെ മുഴുവന്‍ യൂണിറ്റുകളിലും നട ലൈറ്റ് ഓണ്‍ പരിപാടിയോടെ തുടക്കമായി. സമൂഹത്തെ മികവാര്‍ വായനകളിലേക്ക് വഴി നടത്തുക, പ്രവാചകന്‍ മുഹമ്മദ് നബിയെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെ നടത്തുന്ന ബുക്ക് ടെസ്റ്റ് ആഗോളാടിസ്ഥാനത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. മൂന്ന് വിഭാഗങ്ങളിലായാണ് ഈ വര്‍ഷത്തെ ബുക്ക് ടെസ്റ്റ് സംവിധാനിച്ചിരിക്കുന്നത്. ജനറല്‍ വിഭാഗത്തിനായി ഡോ.സക്കീര്‍ ഹുസൈന്‍ രചിച്ച ‘പ്രവാചകരുടെ മദീന’ എ പുസ്തകവും വിദ്യാര്‍ത്ഥികള്‍ക്കായി ഫിറോസ് കളരിക്കല്‍ രചിച്ച ‘ഷാഡോസ് ഓഫ് ഗ്ലോറി’ എ പുസ്തകവുമാണ് ഈ വര്‍ഷം വായനക്കാരിലേക്ക് എത്തുന്നത്. www.rsconline.org എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടതും പരീക്ഷ അഭിമുഖീകരിക്കേണ്ടതും. ഫൈനല്‍ പരീക്ഷയില്‍ ഒന്ന് രണ്ട് സ്ഥാനം നേടുവര്‍ക്കായി യഥാക്രമം 50000, 25000 ഇന്ത്യന്‍ രൂപ വീതവും വിദ്യാര്‍ത്ഥികള്‍ക്ക് (ജൂനിയര്‍, സീനിയര്‍) 10000, 5000 ഇന്ത്യന്‍ രൂപ വീതവും സമ്മാനം നല്‍കും. ബഹ്‌റൈനില്‍ നിന്ന് നടക്കുന്ന ബുക്ക് ടെസ്റ്റ് വിശദ വിവരങ്ങള്‍ക്ക് 33645684, 38431903 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!