നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

മനാമ: ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിലെയും പരിസര പ്രദേശങ്ങളിലെയും ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ഒന്നാം വാർഷിക പൊതുയോഗം ഉമൽഹസം ബാങ്കോക്ക് റെസ്റ്റോറന്റിൽ വച്ച് നവംബർ 1 വെള്ളിയാഴ്ച നടന്നു.  പ്രദീപ് ദിവാകരൻ അദ്ധ്യക്ഷൻ ആയ ചടങ്ങിൽ ദീപക് സ്വാഗതവും രക്ഷാധികാരികളായ സുമേഷ് , സിബിൻ , അശോകൻ താമരക്കുളം എന്നിവർ ആശംസയും നേർന്നു. ശ്രീ പ്രകാശ് നകുലൻ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഗിരീഷ് വരവ് ചെലവ് കണക്കുകളുടെ റിപ്പോർട്ടും അവതരിപ്പിച്ചു. ഇതോടൊപ്പം അംഗങ്ങൾക്കുള്ള നോർക്ക കാർഡ് വിതരണവും അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

ശ്രീ അശോകൻ താമരക്കുളം ,ശ്രീ സുമേഷ്, ശ്രീ പ്രദീപ് ദാമോദരൻ ,ശ്രീ പ്രകാശ് നകുലൻ ,ശ്രീ സിബിൻ സലിം എന്നിവർ രക്ഷാധികാരികളായും ,
ജി ഗിരീഷ് കുമാർ (പ്രസിഡന്റ് ) ജിനു കൃഷ്ണൻ ജി (സെക്രട്ടറി), ശ്രീ ദീപക് പ്രഭാകർ (ട്രെഷറർ), ശ്രീ സന്തോഷ് വർഗീസ് & ശ്രീ അജിത് ചുനക്കര (വൈസ് പ്രസിഡന്റ് ), ശ്രീ എബി ജോർജ് & ബൈജു ബാലകൃഷ്ണൻ (ജോയിന്റ് സെക്രെട്ടറി)
ശ്രീ വിപിൻ പുരുഷോത്തമൻ & ശ്രീ ബോണി (അസിസ്റ്റന്റ് ട്രെഷറർ),ശ്രീ ഹാഷിം ചാരുംമൂട് (എന്റർടൈൻമെന്റ് സെക്രെട്ടറി ), ശ്രീ ജിറ്റോ & ശ്രീ രതീഷ് (അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി), ശ്രീ പ്രമോദ് (മെമ്പർഷിപ് സെക്രട്ടറി) ശ്രീ രഞ്ജിത് (അസിസ്റ്റന്റ് മെമ്പർഷിപ് സെക്രട്ടറി), കിഷോർ കറ്റാനം (മീഡിയ കൺവീനർ), സാമുവേൽ മാത്യു (അസിസന്റ് മീഡിയ കൺവീനർ)
ശ്രീ അരുൺ പദ്മാകരൻ (സോഷ്യൽ മീഡിയ കൺവീനർ)ശ്രീ ശ്രീജിത്ത് , ശ്രീ സനൽ, ശ്രീ ഷാജഹാൻ , ശ്രീ ദൈഫി , ശ്രീ രഞ്ജിത് എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ശ്രീ ഹാഷിം നന്ദി പറയുകയും പൊതുയോഗം അവസാനിപ്പിക്കുകയും ചെയ്തു .