കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഓണം – കേരളപ്പിറവി ആഘോഷവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്‌) ഓണം- കേരളപ്പിറവി ആഘോഷം, സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ ഹാളിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ഉത്ഘാടനം ചെയ്തു. നാട്ടിലേക്ക് യാത്ര തിരിക്കുന്ന കോഴിക്കോട് ജില്ലക്കാരുടെ അഭിമാനമായ സാമൂഹിക പ്രവർത്തകൻ ചന്ദ്രൻ തിക്കോടിയെ ചടങ്ങിൽ ആദരിച്ചു.

കെ.പി. എഫ്‌ പ്രെസിഡന്റ് വി.സി. ഗോപാലന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും, ട്രെഷറർ കെ. ജയേഷ് നന്ദിയും രേഖപ്പെടുത്തി. സേവി മാത്തുണ്ണി, അബ്രഹാം ജോൺ, ഫ്രാൻസിസ് കൈതാരത്ത്, രാജീവ് വെള്ളിക്കോത്ത്, ആസിഫ് കാപ്പാട്, ചന്ദ്രൻ തിക്കോടി, കെ.ടി. സലിം, യു. കെ. ബാലൻ, സുധീർ തിരുനിലത്ത്, അനില ശൈലേഷ് എന്നിവർ സംസാരിച്ചു. അംഗങ്ങൾക്കും കുടുംബാങ്ങങ്ങൾക്കുമായി
മെഡിക്കൽ ചെക്കപ്പും, വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. അൽഹിലാൽ ഹോസ്പിറ്റൽ സാൽമാബാദ് ബ്രാഞ്ച് ചുമതലക്കാരായ അസീം സെയിത്ത്, പ്രസാദ് എന്നിവർക്കും പരിപാടികളിൽ പങ്കെടുത്തവർക്കും സർട്ടിഫിക്കറ്റുകൾ നൽകി.

ജമാൽ കുറ്റിക്കാട്ടിൽ, ഫൈജു പന്നിയങ്കര, സത്യൻ പേരാമ്പ്ര , ഷീജ നടരാജ്, എം.പി. അഭിലാഷ്, ഷാജി പുതുക്കുടി, പി. അഷ്‌റഫ്, സജേഷ്,
എ . ശ്രീജിത്ത്, ജാബിർ, ഫൈസൽ പാറ്റാണ്ടി, അനിൽകുമാർ, ജിതേഷ്, സുധീഷ്, സുജിത്ത്‌, ശശി അറക്കൽ, എം. എം. ബാബു, സവിനേഷ്‌ എന്നിവർ നേതൃത്വം നൽകി.