മനാമ: പ്രവാസി സഹോദരിമാരുടെ വൈജ്ഞാനികവും വൈയക്തികവുമായ പുരോഗതി ലക്ഷ്യമാക്കി 2 വർഷം മുമ്പ് ICF ഗൾഫ് കൌൺസിൽ തുടക്കം കുറിച്ച ‘ഹാദിയ വിമൺസ് അക്കാദമി ‘ മാസ് കോൺഫറൻസും തേഡ് എഡിഷൻ ഉദ്ഘാടനവും മനാമ പാകിസ്ഥാൻ ക്ലബ്ബിൽ വിപുലമായി നടത്തപ്പെട്ടു.
പരിപാടിയിൽ സയ്യിദ് സഅദുദ്ധീൻ അൽ ഹൈദറൂസി വളപട്ടണം മുഖ്യ പ്രഭാഷണം നടത്തി. ഐസിഎഫ് നാഷണൽ ജന:സെക്രട്ടറി എംസി അബ്ദുൽ കരീം കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ടം ഹാദിയ കോഴ്സിലെ റാങ്ക് ജേതാക്കൾ, റഈസ, അമീറ, ഉമൈറമാർ, വിസിറ്റ് മെൻറ്റേഴ്സ് ഇവർക്കുള്ള മൊമെൻറ്റോ, സമ്മാനങ്ങൾ, സർട്ടിഫിക്കറ്റുകൾ പരിപാടിയിൽ വിതരണം ചെയ്തു. ഹാദിയ മൂന്നാം ഘട്ട രജിസ്ട്രേഷൻ ഉദ്ഘാടനം നസീറ അബ്ദുൽ ഖാദറിൽ നിന്നും ഫോം സ്വീകരിച്ച് സയ്യിദത് ഖദീജ അൽ കൗസർ നിർവഹിച്ചു. സുമയ്യ മുസ്തഫ, റമീന അബ്ദുൽ റഹ്മാൻ, ബാസില ഷമീർ, ഹുസ്ന ബാനു അബൂബക്കർ തുടങ്ങിയവർ കോൺഫറൻസിന് നേതൃത്വം നൽകി. ദഅവാ പ്രസിഡന്റ് ഉസ്മാൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി ശിഹാബുദ്ദീൻ സിദ്ധിഖി സ്വാഗതവും മുസ്തഫ ഹാജി നന്ദിയും പറഞ്ഞു.