എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സലിൻ മാങ്കുഴിയുടെ കഥാസമാഹാരം ‘പേരാൾ ‘ പ്രകാശനം ചെയ്തു.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്ര താരം ആശാ ശരത് മാധ്യമ പ്രവർത്തകൻ നിസ്സാർ സെയ്ദിന് നൽകിയാണ് പ്രകാശനം ചെയ്തത്. പ്രമുഖ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യ അതിഥിയായിരുന്നു. റേഡിയോ -മാധ്യമ – സാമൂഹിക പ്രവർത്തകരായ രമേഷ് പയ്യന്നൂർ, ജയലക്ഷ്മി, ഹിഷാം അബ്ദുൾ സലാം, പുന്നക്കൻ മുഹമ്മദലി , ദീപാ ഗണേഷ്, കെ എം അബ്ബാസ് , ചാന്നാങ്കര സലിം ,നടൻ രവീന്ദ്രൻ , ബഷീർ തിക്കോടി , എഡിസൻ ഇഗ്നേഷ്യസ് പെരേര, പ്രസാധകൻ ലിപി അക്ബർ, ബൈജു ഭാസ്കർ തുടങ്ങിയവരും സംബന്ധിച്ചു.