ഫ്രന്റ്റ്സ് മുഹറഖ് ഏരിയ കേരള പിറവി ദിനാഘോഷം സംഘടിപ്പിച്ചു 

മുഹറഖ്: ഫ്രന്റ്റ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ  നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സ്നേഹ സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ്‌ മുഹമ്മദ് എറിയാട് അധ്യക്ഷത വഹിച്ചു.  ഫ്രന്റ്റ്സ് വൈസ് പ്രസിഡന്റ് സഈദ് റമദാൻ സ്നേഹ സന്ദേശം നൽകി. മുഹറഖ് മലയാളി സമാജം ജനറൽ സെക്രട്ടറി സുജ ആനന്ദ്, പ്രവാസി എഴുത്തുകാരി രജിത ശക്തി, ഗൾഫ് മാധ്യമം ബ്യുറോ ചീഫ് ഷമീർ മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു.
പ്രോഗ്രാം ജനറൽ കൺവീനർ സകീർ പൂപ്പലം സ്വാഗതവും, ഏരിയ സെക്രട്ടറി റഷീദ് കുറ്റിയാടി നന്ദിയും പറഞ്ഞു. എ.എം ഷാനവാസ്‌ പരിപാടി നിയന്ത്രിച്ചു.  അംന മുനീർ, സഹ്‌ല റിയാന, ഷഹ്‌സിന സൈനബ്  എന്നിവർ സ്വാഗത ഗാനം ആലപിച്ചു.  ദിയ, ദിശ  കവിത, പ്രിയാമണി, ജ്യോതിഷ്അ, ഷ്‌റഫ്‌ കൊച്ചി, മരിയ ജോൺസൻ, ശരീഫ് ഇരിങ്ങാലക്കുട, ഫിസ ഷെരിഫ്, അഫ്റാസ്‌  എന്നിവർ ഗാനങ്ങൾ ആലപിച്ചു. രാജേഷ് മാഹി നാടൻ പാട്ടുകൾ അവതരിപ്പിച്ചു. എം. എം മുനീർ, സലാഹുദ്ദീൻ കിഴിശ്ശേരി, യു.കെ നാസർ, സമീറ നൗഷാദ്, വി.വി.കെ മജീദ്, വി. അബ്ദുൽ ജലീൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.