പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച 530 വ്യാവസായിക സ്ഥാപനങ്ങൾക്ക് നോട്ടീസ്

മനാമ : കഴിഞ്ഞ വർഷത്തിൽ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച 530 വ്യാവസായിക സ്ഥാപനങ്ങൾക്ക് നോട്ടീസ്. 1700 പരാതികളാണ് പരിസ്ഥിതി വകുപ്പിന്റെ സുപ്രീം കൗൺസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഹിസ് മജെസ്ടി പേഴ്സണൽ റെപ്റസെന്റിറ്റീവ് ഷേഖ് അബ്ദുള്ള ബിൻ ഹമദ് അൽ ഖലീഫ നേതൃത്വത്തിലാണ് പരിസ്ഥിതിക്ക് ദോഷം വരുന്ന നടപടികൾ ഒഴിവാക്കാൻ തീരുമാനിച്ചത്. വായു, ജല മലിനീകരണത്തിന് കാരണമാകുന്ന കമ്പനികൾക്കാണ് ആദ്യഘട്ടത്തിൽ നോട്ടീസ് നൽകുന്നത്.