ബഹ്റൈനിലെ രാജകുടുംബാംഗം മലയാളികൾക്ക് മലയാളത്തിൽ ആശംസകളർപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശൈഖ നൂറ അൽ ഖലീഫയാണ് കേരളത്തിന്‍റെ പ്രകൃതിഭംഗിയെ പ്രശംസിച്ച് മലയാളത്തിൽ ആശംസകൾ നേർന്ന് വീഡിയോ സന്ദേശം നൽകിയത്.
https://www.facebook.com/Latheefuppalagate/videos/135460714037095/
ശൈഖ നൂറ ബിൻത് ഖലീഫ അൽ ഖലീഫ പ്രമുഖ വ്യവസായി അബ്ദുൽ ലത്തീഫ് ഉപ്പളയുടെ മകന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കേരളത്തിലെത്തിയതിനെ തുടർന്നുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്.അബ്ദുൽ ലത്തീഫ് ഉപ്പളയുടെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായത്.
മലയാളത്തില്‍ ആശംസകൾ നേർന്ന് കൊണ്ട് കാസർകോട് ജില്ലയുടെയും കേരളത്തിന്‍റെയും പ്രകൃതി ഭംഗി ഏറെ ഇഷ്ടപ്പെട്ടതായും വീഡിയോ സന്ദേശത്തിൽ പറയുന്നു. വീഡിയോ സന്ദേശം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.