മനാമ: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പറും എസ്.വൈ.എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ മുജീബ് വഹബി എം .ഡി യുടെ “തിരുനബി ഹൃദയ വെളിച്ചം” എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള മീലാദ് പ്രഭാഷണം ഈ വരുന്ന നവംബർ 15 വെള്ളിയാഴ്ച രാത്രി 8.30 നു മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഐ.സി.എസ് ബഹ്‌റൈൻ ഭാരവാഹികൾ അറിയിച്ചു.
പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന വിപുലമായ പരിപാടിയിൽ പ്രാർത്ഥനാ സദസ്സും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്യുന്ന മുജീബ് വഹബി പ്രമുഖ പ്രഭാഷകനും ഒന്നര പതിറ്റാണ്ടോളമായി നാദാപുരം മൊദാക്കര ഖാളിയും മുദരിസുമായി സേവനമനുഷ്ഠിക്കുന്നു. ശൈഖുനാ തച്ചിലത്ത് മൊയ്തു മുസ്ല്യാർ, ശൈഖുനാ പടിഞ്ഞാറയിൽ അബ്ദു റഹ്മാൻ മുസ്ല്യാർ, ശൈഖുനാ മുയിപ്പോത്ത് അബ്ദു റഹ്മാൻ മുസ്ല്യാർ എന്നീ പണ്ഡിതന്മാരിൽ നിന്നും ദർസീ പഠനം പൂർത്തിയാക്കി കേരളത്തിലെ ഉന്നത മത കലാലയമായ വണ്ടൂർ ജാമിഅ:യിൽ നിന്ന് ശൈഖുനാ ഉണ്ണി ഉസ്താദ്, ശൈഖുനാ അലവി മുസ്ല്യാർ, മൗലാനാ നജീബ് മൗലവി എന്നീ പണ്ഡിതന്മാർക് കീഴിൽ ബിരുദ പഠനവും മഞ്ചേരി ദാറുസ്സുന്ന:യിൽ മൗലാനാ നജീബ് മൗലവിയുടെ കീഴിൽ ബിരുദാനന്തര ബിരുദ(MD)പഠനവും പൂർത്തിയാക്കി. ഈയ്യിടെ വഫാത്തായ നാദാപുരത്തെ പ്രമുഖ പണ്ഡിതനും മുദരിസുമായിരുന്ന ചേനത്ത് ഹമീദ്മുസ്ല്യാരുടെ പുത്രനായ മുജീബ് വഹബിയുടെ റമളാനിൽ നാദാപുരം പള്ളിയിൽ വെച്ച് നടത്തപ്പെടുന്ന ക്ളാസും വർഷങ്ങളായി മേഖല എസ്.വൈ.എഫ് സംഘടിപ്പിക്കുന്ന പഞ്ചദിന പ്രഭാഷണവും സാധാരണക്കാർക്കും പണ്ഡിതന്മാർക്കും നവ്യാനുഭവമാണ്. ഏറ്റവും മികച്ച ദീനീ പ്രബോധകനുളള അവാർഡ് ജേതാവ് കൂടിയാണ് മുജീബ് വഹബി.