ഇന്ത്യൻ സ്​കൂൾ വിദ്യാർഥി നാട്ടിൽ മരണപ്പെട്ടു

മനാമ: ഇന്ത്യൻ സ്​കൂൾ ബഹ്റൈൻ, റിഫാ ക്യാമ്പസിലെ ഒന്നാം തരം വിദ്യാർഥിയും കോട്ടയം വാഴൂർ പുളിക്കൽകവല ആലംപള്ളിൽ റോജി വി. ജേക്കബി​ന്റെ മകനുമായ രോഹൻ വർഗീസ്​ ജേക്കബ്​ (ആറ്​) അസുഖത്തെ തുടർന്ന്​ നാട്ടിൽ മരണപ്പെട്ടു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയതായിരുന്നു. മാതാവ്: എലിസബത്ത്. അന്ത്യകർമ്മങ്ങൾ ഇന്ന് (തിങ്കൾ) രാവിലെ വാഴൂർ സെന്റ് പീറ്റേഴ്സ് ചർച്ചിൽ വച്ച് നടന്നു.