എം.എസ്.എഫ് സംസ്ഥാന സമ്മേളനം: ജിസിസി തല പ്രചരണങ്ങൾക്ക് ബഹ്റൈനിൽ തുടക്കമായി

IMG-20191104-WA0056

മനാമ: ഗതകാലങ്ങളുടെ പുനർവായന പേരാട്ടമാണ് എന്ന പ്രമേയത്തിൽ എം.എസ്.എഫ് സംസ്ഥാന സമ്മേളനം” വിദ്യാർത്ഥി വസന്തം” ഡിസംബർ 20-23 വരെ കോഴിക്കോട് വെച്ച് നടക്കുന്നതിന്റെ ജി.സി.സി തല പ്രചരണങ്ങളുടെ തുടക്കം ബഹ്റൈൻ കെ.സിറ്റി ബിസിനസ്സ് സെന്റർ ഹാളിൽ വെച്ച് നടന്നു. കെ.എം.സി.സി പ്രവർത്തകർ തിങ്ങിനിറഞ്ഞ സദസ്സ് ആവേശഭരിതമായി.

ഭൂതകാലകളെ വിസ്മരിക്കപ്പെട്ട വർത്തമാന കാലഘട്ടത്തിലാണ് MSF കാലിക പ്രസക്തമായ ഒരു ആപ്തവാക്യം സമർപ്പിച്ചു കൊണ്ട് സമൂഹത്തിൽ ഏറ്റവും ശ്രേഷ്ഠമായ വിഭാഗമായ വിദ്യാർത്ഥി സമൂഹമായി സംവദിച്ചു കൊണ്ട് “വിദ്യാർത്ഥി വസന്തം” എന്ന പേരിൽ സംസ്ഥാന സമ്മേളനം ഡിസംബർ മാസത്തിൽ നടത്തപ്പെടുന്നത്.

കേരളത്തിലെ 4000 യൂണിറ്റ് MSF പ്രസിഡൻറുമാരെയും ജനറൽ സെക്രട്ടറിമാരെയും ഒപ്പം ആയിരക്കണക്കിന് കോളേജ് പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ട് 2019 ഡിസംബർ 20, 21, 22, 23 ദിവസങ്ങളിൽ ഐതിഹാസികമായ ചരിത്ര സത്യങ്ങൾക്ക്സാക്ഷ്യം വഹിച്ച കോഴിക്കോട് വെച്ചാണ്  മഹാസമ്മേളനം നടക്കുക.

‘ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്’, ഗതകാലങ്ങളെ സ്മരിക്കാൻ സാധിക്കുക എന്നത് ഈ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായതും എന്നും അന്യം നിന്നുപോയതുമായ ഒരു ചരിത്ര സ്മരണയാണ്. അഭിമാനകരമായ അസ്ഥിത്വം എന്ന മഹിതമായ ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തനം ആരംഭിച്ച ഒരു പ്രസ്ഥാനത്തിനു മാത്രമെ ഗതകാലങ്ങളെ പുനർ വായിക്കാൻ പ്രാപ്തമായ ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാൻ സാധിക്കുകയുള്ളൂ.

തലമുറകളിലൂടെ നേടിയെടുത്ത ഈ ഒരു അഭിമാനമാണ് ഈ കാലഘട്ടത്തിൽ MSF പുതിയ തലമുറയിലൂടെ വായിച്ചെടുക്കാൻ ശ്രമിക്കുന്നത്,ഇതൊരു നിയോഗമാണ്, കാലഘട്ടം ആവശ്യപ്പെടുന്ന നിയോഗം.വർത്തമാന ഇന്ത്യയുടെ വേദനകൾക്ക് ആശ്വാസമേകാൻ, പരിവർത്തനമാകാൻ വിധിക്കപ്പെട്ടവർക്ക് ആലംബമേകാൻ സാധിക്കുന്ന പ്രതിപ്രവർത്തനം. സീതി സാഹിബും, CH ഉം, ഇ അഹമ്മദും, ഹബീബ് റഹ്മാനും പകർന്നു നൽകിയ ആലംമ്പം. കടലിനിക്കരെ ബഹ്‌റൈനിൽ വെച്ച് സമ്മേളനത്തിന്റെ ജിസിസി തല പ്രചാരണോത്ഘാടനം വൻ ജനാവലിയെ സാക്ഷി നിർത്തി മനാമ  കെസിറ്റി ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു.

MSF സംസ്ഥാന പ്രസിഡൻറ് മിസ് ഹബ് കീഴരിയൂർ പ്രമേയ വിശദീകരണം നടത്തി മുഖ്യ പ്രഭാഷണം നടത്തി.  MSF സംസ്ഥാന ട്രഷറർ യൂസഫ് വല്ലാഞ്ചിറ പ്രഭാഷണം നടത്തി. ബഹ്റൈൻ കെ.എം.സി.സി മുൻ അധ്യക്ഷൻ കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു. എസ്.വി ജലീൽ അധ്യക്ഷനായ ചടങ്ങിൽ   സി.കെ അബ്ദുറഹ്മാൻ, ടി.പി മുഹമ്മദലി, പി.വി സിദ്ദീഖ്, ഷാഫി പാറക്കട്ട, കെ.കെ.സി മുനീർ, കെ.പി മുസ്തഫ എന്നിവർ സംബന്ധിച്ചു. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ സ്വാഗതവും ഗഫൂർ കയ്പമംഗലം നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!