മനാമ: “ഹബീബ് ഞങ്ങളൊടൊപ്പം” എന്ന മുദ്രാവാക്യത്തോടെ കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മിലാദ് സമ്മേളനം നവംബർ 1ന് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സമാപിച്ചു. ഇന്ത്യയിലെ പ്രമുഖ മുസ്ലിം പണ്ഡിതന്‍ ജാമിയ മർകസ് കാരന്തൂറിലേ പ്രസിഡണ്ടും, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡൻറുമായ അസയ്യദ് അലി ബാഫഖി തങ്ങള് മുഖ്യാതിഥിയായിരുന്ന വേദിയിൽ കെസിഎഫ് ബഹ്‌റൈൻ അദ്യക്ഷൻ ജമാലുദ്ദീൻ വിട്ടൽ അദ്യക്ഷ സ്ഥാനം വഹിച്ചു. ഹാഫിള് ദർവേഷ അലി മുഹമ്മദ് ഖിറാഅത്ത് പഠിച്ചു.
ഉദ്ഘാടനം കർമ്മം ബഹുമാനപ്പെട്ട നിസാമുദ്ദീൻ ബാഫഖി തങ്ങൾ നിർവഹിച്ചു പഭാഷണ ലോകത്തെ മിന്നുന്ന യുവപ്രഭാഷകൻ നൗഫൽ സഖാഫി കലസ മുഖ്യ പ്രഭാഷണം നടത്തി. വൈകീട്ട് 7:30 മണിക്ക് ആരംഭിച്ച മൗലീദ് മജ്ലിസും ബുര്ദ സദസ്സിന് ഹാഫിള് അൽഹാജ് അസ്ഹരി തങ്ങൾ നേതൃത്വം നൽകി.
ഡികെഎസ് സി ബഹ്‌റൈൻ അദ്യക്ഷൻ മജീദ് സഅദി പെർള ,ഐസിഎഫ് ദഅവ വിങ് ചെയർമാൻ ഉസ്മാൻ സഖാഫി,ഐസിഎഫ് ഓർഗനൈസ് വിങ് ചെയർമാൻ ലത്തീഫി ഉസ്താദ് എന്നിവര് ആശംസിച്ചു. വേദിയിൽ ബഹ്‌റൈൻലെ വിവിധ സംഘടനകളുടെ നേതാക്കൾ, മറ്റു സ്ഥാപന സങ്കടനേകളുടെ നേതാക്കൾ പങ്കെടുത്തിരുന്നു.
കെസിഎഫ് ബഹ്‌റൈൻ സെക്രട്ടറി ഹാരിസ് സംപ്യാ സ്വാഗതം പറഞ്ഞു , മീലാദ് കോണ്ഫറന്സ് ചെയർമാൻ ബഷീർ കാർലെ അവതരിപ്പിച്ചു. അസയ്യദ് അലി ബാഫഖി തങ്ങളുടെ ദുആ യോട് പരിപാടി സമാപിച്ചു.