മനാമ: ബഹ്‌റൈൻ ലാൽ കെയെർസ് കേരളത്തിന്റെ 63മത് കേരളപ്പിറവി ദിനം അംഗങ്ങളോടൊപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്സ് റെസ്റ്റോറന്റിൽ വച്ച് നടന്ന ആഘോഷത്തിൽ അമ്പതോളം വരുന്ന ലാൽ കെയേഴ്‌സ് അംഗങ്ങളും, കുടുംബങ്ങളും പങ്കെടുത്തു. ട്രഷറർ ഷൈജു കമ്പത് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ജഗത് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എഫ്. എം. ഫൈസൽ കേരള പിറവി സന്ദേശവും ആശംസകളും അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ ടിറ്റോ ഡേവിസ്, പ്രജിൽ പ്രസന്നൻ, അരുൺ തൈക്കാട്ടിൽ, ജസ്റ്റിൻ ഡേവിസ്, മണിക്കുട്ടൻ എന്നിവർ സംസാരിച്ചു. സുബിൻ, വൈശാഖ്, വിഷ്ണു, അജീഷ്, സോനു, ബിബിൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.