ഓർമ്മകളുടെ തിരയിളക്കം തീർത്ത് ബഹ്റൈനിലെ മുൻകാല MSF പ്രവർത്തകർ ഒത്തുകൂടി

IMG-20191107-WA0055

മനാമ: ബഹ്‌റൈനിലെ മുൻകാല എം.എസ്.എഫ് പ്രവർത്തകർ പഴയകാല ഓർമ്മകളുമായി ഒത്തു ചേർന്നു. MSF സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ബഹ്‌റൈനിൽ എത്തിച്ചേർന്ന MSF പ്രസിഡന്റ് മിസ്ഹബ് കീഴരിയൂറിന്റെയും ട്രഷറർ യൂസുഫ് വല്ലാഞ്ചിറയുടെയും സാന്നിധ്യത്തിൽ നടന്ന ഈ സംഗമം സമ്മേളന പ്രചാരണത്തിനുള്ള വേറിട്ട വഴിയായി മാറി.

യൂണിറ്റ് തലം മുതൽ സംസ്ഥാന ഘടകങ്ങളിൽ വരെ പ്രവർത്തിച്ചവർ, പഞ്ചായത്ത്/മണ്ഡലം/ജില്ലാ ഭാരവാഹിത്തങ്ങളിൽ നിറഞ്ഞു നിന്നവർ അങ്ങിനെ വിദ്യാർത്ഥി രാഷ്ട്രീയ കാലം അടയാളപ്പെടുത്തിയവരുടെ കൂട്ടായ്മയായി മാറി ഈ വേദി. ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാത്ത കാലത്ത് വിദ്യാർഥികളെ സംഘടിപ്പിക്കാനും അവകാശങ്ങൾ നേടിയെടുക്കാനും സ്വീകരിച്ച വഴികൾ പുതിയ തലമുറയ്ക്ക് പുത്തൻ അറിവായിരുന്നു. മൂന്നും നാലും ദിവസം നീണ്ടു നിന്ന പഠന സഹവാസങ്ങളിൽ നിന്നും സംസ്ഥാനത്തെ വിവിധ ക്യാമ്പുകളിൽ നിന്നും ആർജ്ജിച്ചെടുത്ത അറിവും വ്യക്തിത്വ വികാസവും പരസ്പരം പങ്കുവെച്ചു. പുതിയ കാലത്ത് MSFഎത്തിച്ചേർന്ന ഉയരങ്ങൾ അഭിമാനകരമാണെന്നും ഈ വളർചയുടെ വഴികളിൽ അണിചേരാണ് കഴിഞ്ഞതിലുള്ള സംതൃപ്തിയും ആഹ്ലാദവും എല്ലാവരും പങ്ക് വെച്ചു.

ഹമദ് ടൗണിലെ ഗ്രേസ് വില്ലയിൽ ‘ഒരിക്കൽ കൂടി’ എന്ന തലക്കെട്ടിൽ ബഹ്‌റിനിൽ ജോലിചെയ്യുന്ന മുൻകാല msf പ്രവർത്തകർ ഒരുക്കിയ ഈ സംഗമം msf കാലത്തെക്ക് കുളിരോർമ്മ കളുമായുള്ള മടക്കയാത്രയായി അനുഭവപ്പെട്ടു. KKC മുനീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശംസുദ്ദീൻ വെള്ളികുളങ്ങര ആമുഖ ഭാഷണം നടത്തി. Sv ജലീൽ ഉൽഘാടനവും മിസ് ഹബ് കീഴറിയൂർ മുഖ്യപ്രഭാഷണവും യൂസുഫ് വലാഞ്ചിറ മറുപടിപ്രസംഗവും മുനീർ ഒഞ്ചിയം നന്ദിയും പറഞ്ഞ സംഗമത്തിന് A P ഫൈസൽ, സഹൽ തൊടുപുഴ, അഷ്‌റഫ്‌ തോടന്നൂർ, PK ഇസ്ഹാഖ്, മാസിൽ പട്ടാമ്പി, ശിഹാബ് പ്ലസ്, ഹാരിസ് VV തൃത്താല, ജലീൽ JPK എന്നിവർ നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!