മനാമ: ‘തിരു നബി(സ) കാലത്തിനു വെളിച്ചം’ എന്ന ശീര്‍ഷകത്തില്‍ ഒക്‌ടോബര്‍ 25 മുതല്‍ നവംബര്‍ 30 വരെ നീണ്ടു നില്‍ക്കുന്ന ഐ സി എഫ് മീലാദ് കാമ്പയിനിലെ വിവിധ സംരംഭങ്ങളിലെ മുഖ്യ ഇനമായ മീലാദ് പ്രഭാഷണ സംഗമങ്ങള്‍ക്ക് തുടക്കമായി, പ്രഭാഷണത്തിനായി സമസ്ത മുശാവറ അംഗവും പ്രഭാഷകനുമായ ഇസ്സുദ്ധീന്‍ കാമില്‍ സഖാഫി കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തി. ഇന്നലെ 7/11/19 വ്യാഴാഴ്ച ഇസാടൗണ്‍ മസ്ജിദു രിള്‌വാനില്‍ നടന്ന പ്രഭാഷണത്തോടെയാണ് പ്രാദേശിക മീലാദ് സംഗമങ്ങള്‍ക്ക് തുടക്കമായത്. ഇന്ന് രാത്രി 8 മണിക്ക് ഗുദൈബിയ സെൻട്രൽ കമ്മിറ്റിയുടെ മദ്ഹുറസൂൽ സമ്മേളനം മനാമ പാകിസ്ഥാൻ ക്ലബ്ബിലും, ഹമദ് ടൌൺ സെൻട്രൽ കമ്മിറ്റിയുടെ മീലാദ് സംഗമം രാത്രി 11 മണിക്ക് ഹമദ് ടൌൺ മദ്രസ്സാ ഓഡിറ്റോറിയത്തിൽ വെച്ച നടക്കും.
നവംബർ 9 ശനി രാവിലെ 11ന് സൽബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിലും രാത്രി 8മണിക്ക് റഫ ഇന്ത്യൻ സ്കൂളിലും നവംബർ 10ഞായർ വൈകുന്നേരം 5മണിക്ക് മനാമ സെൻട്രൽ മാർക്കറ്റ് സുന്നി സെന്ററിലും രാത്രി 9മണിക്ക് ഉമ്മുൽ ഹസം ബാങ്കോങ്ക് ഹാളിലും നവംബർ 11 തിങ്കൾ രാത്രി 9മണിക്ക് ബുദയ്യ സുന്നി സെന്ററിലും നവംബർ 12 ചൊവ്വ രാത്രി 9മണിക്ക് ഹിദ്ദ് അബ്ദു റസാഖ് മസ്ജിദിലും നവംബർ 13ബുധൻ രാത്രി 8മണിക്ക് വെസ്റ്റ് റഫ സുന്നി സെന്ററിലും രാത്രി 10മണിക്ക് സിത്ര സുന്നി സെന്ററിലും നവംബർ 14വ്യാഴം രാത്രി 9മണിക്ക് മുഹറഖ് സയാനി ഹാളിലും നവംബർ 15 വെള്ളി രാത്രി 9മണിക്ക് മനാമ പാകിസ്ഥാൻ ക്ലബിലും നടക്കും
13കേന്ദ്രങ്ങളിലായി മീലാദ് സംഗമങ്ങള്‍, ലഘു ലേഖ വിതരണം, യൂണിറ്റ് കേന്ദ്രങ്ങളില്‍ മൗലിദ് പാരായണങ്ങള്‍, കുട്ടികളുടെ മൗലിദ് സദസ്സുകള്‍, സ്‌നേഹ വിരുന്ന്, മദ്‌റസ്സ കലോത്സവങ്ങള്‍, മീലാദ് കോണ്‍ഫറന്‍സ്, മീലാദ് സെമിനാറുകള്‍, ഹാദിയ സംഗമങ്ങള്‍, സ്ത്രീകള്‍ക്കായുള്ള ടെലി ക്വിസ്, ക്വിസ് മത്സരം, മധുര വിതരണങ്ങള്‍, സാന്ത്വന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് കാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.