മുഹറഖ്: ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ ചില്‍ഡ്രന്‍സ് വിഭാഗമായ ‘മലര്‍വാടി ബാലസംഘം’ മുഹറഖ് ഏരിയ സംഘടിപ്പിക്കുന്ന ‘കളിവണ്ടി’ പരിപാടിയിലേക്ക് രജിസ്ട്രേഷന്‍ പുരോഗമിക്കുന്നതായി സംഘാടക സമിതി കണ്‍വീനര്‍ എം.എം മുനീര്‍ അറിയിച്ചു. നാല് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്കയി കിഡ്സ്, സബ് ജൂനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളായി തിരിച്ച് നടക്കുന്ന വിവിധ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിന് മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുകയോ നേരിട്ട് വരികയോ ചെയ്യാവുന്നതാണ്. നവംബര്‍ 10 ഞായര്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ മുഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തിലാണ് ‘കളിവണ്ടി’ നടക്കുക. കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തുന്നതിനും പരസ്പര സ്നേഹവും സൗഹാര്‍വും ഊട്ടിയുറപ്പിക്കുകയുമാണ് ഇത് വഴി ഉദ്ദേശിക്കുന്നത്. ഓരോ വിഭാഗത്തിനും അഞ്ച് ഗെയിമുകളാണ് ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനം, സമാപനം, സമ്മാന ദാനം എന്നിവയുള്‍ക്കൊള്ളുന്ന പരിപാടി വൈകീട്ട് 5:30 ന് സമാപിക്കും. രജിസ്ട്രേഷന് 39748867, 33080851 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.