മലര്‍വാടി കുട്ടികള്‍ക്കായി റിഫയിലും മുഹറഖിലും സംഘടിപ്പിക്കുന്ന പരിപാടികള്‍ ഇന്ന്(ഞായര്‍) 

മനാമ: ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ കുട്ടികളുടെ വിഭാഗമായ മലര്‍വാടി ബാലസംഘം റിഫയിലും മുഹറഖിലും സംഘടിപ്പിക്കുന്ന പരിപാടികള്‍ ഇന്ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 4 വയസ്സ് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികളെ കിഡ്സ്, സബ്ജൂനിയര്‍, ജൂനിയര്‍ എന്നീ വിഭാഗങ്ങളായി തിരിച്ച് വിവിധ മല്‍സരങ്ങള്‍ നടത്തും. റിഫ ഏരിയയില്‍ ‘മലര്‍വാടി സ്നേഹക്കൂട്’ എന്ന തലക്കെട്ടില്‍  ലുലു ഹൈപര്‍ മാര്‍ക്കറ്റിന് സമീപമുള്ള അല്‍ ഇസ്ലാഹ്  ഓഡിറ്റോറിയത്തില്‍ ഇന്ന് ഉച്ചക്ക് 2.00 മുതലാണ് പരിപാടി. പരിപാടി വീക്ഷിക്കാനത്തെുന്ന രക്ഷിതാക്കള്‍ക്ക് റിഫ അല്‍ഹിലാല്‍ ഹോസ്പിറ്റലിന്‍െറ സഹകരണത്തോടെ സൗജന്യ വൈദ്യ പരിശോധനയും ഒരുക്കിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നല്‍കുന്ന ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 39106952 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
മുഹറഖ് അല്‍ ഹിലാല്‍ ആശുപത്രിക്ക് എതിര്‍വശമുള്ള അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് രണ്ട് മുതല്‍ ‘മലര്‍വാടി കളിവണ്ടി’ എന്ന തലക്കെട്ടിലാണ് മുഹറഖ് ഏരിയ മലര്‍വാടി പരിപാടി സംഘടിപ്പിക്കുന്നത്. മല്‍സരങ്ങളില്‍ വിജയികളാവുന്നവര്‍ക്ക് ആകര്‍ഷക സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 33080851 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
ഡോക്യുമെന്‍്ററി പ്രദര്‍ശനവും കുട്ടികള്‍ക്കായി  മലയാളത്തനിമയുള്ള കളികളും ഉള്‍ക്കൊള്ളുന്നതാണ് മല്‍സരങ്ങള്‍. സര്‍ഗാത്മക കഴിവുകളും ബുദ്ധിപരവും വൈജ്ഞാനികവുമായ വളര്‍ച്ചയും  ലക്ഷ്യം വെച്ച് അവരില്‍ പരസ്പര സ്നേഹം, സാഹോദര്യം, സഹിഷ്ണുത എന്നീ ഗുണങ്ങള്‍ വളര്‍ത്താനുതകുന്ന പരിപാടികളാണ് മലര്‍വാടി ഒരുക്കുന്നത്.