ഐ.സി.എഫ് ബഹ്റൈൻ മദ്ഹുറസൂൽ സമ്മേളനം പ്രൗഢമായി

മനാമ: തിരുനബി (സ) കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തിൽ ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ കമ്മിറ്റി അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മദ്ഹുറസൂൽ സമ്മേളനം സംഘാടനം കൊണ്ടും നിറഞ്ഞ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ ഐ.സി.എഫ്. സെൻട്രൽ പ്രസി സണ്ട് സൈനുദ്ദീൻ മുസല്യാരുടെ അദ്ധ്യക്ഷതയിൽ നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. സായിദ് ടൗൺ മസ്ജിദ് ഇമാം ശൈഖ് അബ്ദുന്നാസർ മുഖ്യാതിഥിയായ ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഇസ്സുദ്ദീൻ കാമിൽ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.

 അബൂബക്കർ ലത്വീഫി, അബ്ദുറഹീം സഖാഫി വരവൂർ , എം.സി.അബ്ദുൽ കരീം (ഐ.സി.എഫ്) അഡ്വ: ഷബീറലി (ആർ.എസ്.സി) , ഗഫൂർ കൈപ്പമംഗലം (കെ.എം.സി.സി) എന്നിവർ പ്രസംഗിച്ചു. സുലൈമാൻ ഹാജി, വി. പി. കെ. അബൂബക്കർ ഹാക്കി, റഫീക്ക് ലത്വീഫി വരവൂർ , അബ്ദുറഹീം പേരാമ്പ്ര, ബഷീർ മാസ്റ്റർ ക്ലാരി സംബന്ധിച്ചു .ഹംസ ഖാലിദ് സഖാഫി സ്വാഗതവും അഷ്റഫ് കോട്ടക്കൽ നന്ദിയും പറഞ്ഞു.