മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ നടത്തിയ ആദ്യഫലപ്പെരുന്നാള്‍ 2019 നവംബര്‍ 8 വെള്ളിയാഴ്ച്ച രാവിലെ 10.00 മണി മുതല്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വച്ച് ഇടവക വികാരി റവ. ഫാദര്‍ ഷാജി ചാക്കോ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ ബിജു കാട്ടുമറ്റത്തില്‍, റവ. ഫാദര്‍ അശ്വിന്‍ വര്‍ഗ്ഗീസ് ഈപ്പന്‍, ട്രസ്റ്റി സുമേഷ് അലക്സാണ്ടര്‍, സെക്രട്ടറി സാബു ജോണ്‍ ജനറല്‍ കണ്വ്വീനര്‍ എന്‍. കെ. മാത്യൂ, ജോയന്റ് ജനറല്‍ കണ്വ്വീനേഴ്സ് ആയ സജി ഫിലിപ്പ്, റിജോ തങ്കച്ചന്‍, സെക്രട്ടറി ഷിബു സി. ജോര്‍ജ്ജ് എന്നിവരും സന്നിഹതരായിരുന്നു.
ഇടവകയിലെ ഗായകരുടെ ലൈവ് ഗാനമേള, ഇടവക മെഡിക്കല്‍ ഓക്സിലറി ടീമിന്റെ നേത്യത്വത്തില്‍ മെഡിക്കല്‍ നടന്ന ചെക്കപ്പിനുള്ള സൗകര്യം, കേരളത്തിന്റെ തനത് രുചികൂട്ടുകളുമായുള്ള ഫുഡ്സ്റ്റാളുകള്‍ തട്ടുകട, എം. ജി. ഒ. സി. എസ്സ്. എം. കുട്ടികളുടെ സേത്യത്വത്തില്‍ നടന്ന ഗെയിം സ്റ്റാളുകള്‍, മര്‍ത്തമറിയം വനിതാ സമാജത്തിന്റെ നേത്രത്വത്തില്‍ നടന്ന ജൂസ് സ്റ്റാള്‍, സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ നടത്തിയ വടംവലി മത്സരം, സണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സിനിമാറ്റിക് ഡാന്‍സ്, മറ്റ് വിവിധ കലാപരിപാടികള്‍ എന്നിവ ഈ ആദ്യഫല പ്പെരുന്നാളിന്റെ പ്രത്യേകതയായിരുന്നു. കത്തീഡ്രല്‍ മാനേജിംഗ് കമ്മിറ്റി ഉള്‍പ്പടെ മുന്നൂറിലതികം വരുന്ന ഒരു വലിയ കമ്മിറ്റി ഈ ആദ്യഫല പ്പെരുന്നാളിന്റെ വിജത്തിനായി പ്രവര്‍ത്തിച്ചു എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.