എം എസ് എഫ് സംസ്ഥാന നേതാക്കൾക്ക് ബഹ്റൈൻ ഇന്ത്യൻ സലഫി സെൻറർ സ്വീകരണം നൽകി

മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്‌റൈനിലെത്തിയ എം എസ് എഫ് സംസ്ഥാന  പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ, ട്രഷറർ യൂസുഫ് വല്ലാഞ്ചിറ എന്നിവർ ബഹ്‌റൈൻ സലഫി  സെന്ററിൽ സൗഹൃദ സന്ദർശനം നടത്തി. ഇസ്ലാഹീ  പ്രസ്ഥാനവും മുസ്‌ലിം ലീഗും തമ്മിൽ ചരിത്രപരമായ ബന്ധമുണ്ടെന്നും ഇരു  സംഘടനകളുടെയും പൂർവകാല നേതാക്കന്മാരുടെ നിസ്വാർത്ഥ പ്രവർത്തനമാണ് കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ മാതൃകാപരമായ  ഉയർച്ചക്ക് നിദാനമായതെന്നും ഇരുവരും പറഞ്ഞു. കെഎംസിസി നേതാക്കന്മാരായ ഗഫൂർ കൈപ്പമംഗലം, മുനീർ കെ കെ സി, മുസ്തഫ കെ പി, ഫൈസൽ കോട്ടപ്പള്ളി എന്നിവർ അവരെ  അനുഗമിച്ചു. സലഫി സെന്റർ ഭാരവാഹികളും പ്രവർത്തകന്മാരും അവരെ സ്വീകരിച്ചു. കുഞ്ഞമ്മദ്  വടകര, അബ്ദുൽമജീദ് കുറ്റ്യാടി, ബഷീർ മദനി, അബ്ദുൾറസാഖ് കൊടുവള്ളി, നദീർ ചാലിൽ, ഹാരിസുദീൻ പറളി, സലാഹുദീൻ അഹ്മദ് എന്നിവർ യോഗത്തിൽ സംസാരിച്ചു.