പ്രവാസി വായന കാമ്പയിൻ: ഐസിഎഫ് ഖമീസ് യൂണിറ്റ് കൊടിയേറ്റം സംഘടിപ്പിച്ചു

സൽമാബാദ്  ‘അതിജീവനത്തിന്റെ വായന’ എന്ന ശീർഷകത്തിൽ നടന്നുവരുന്ന പ്രവാസി വായന പ്രചരണ ക്യാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ് ഖമീസ് യൂനിറ്റ് കൊടിയേറ്റം സംഘടിപ്പിച്ചു.

യൂണിറ്റ് പ്രസിഡണ്ട് അൻസാർ വെള്ളൂരിന്റെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ സർവ്വീസ് പ്രസിഡണ്ട് വി.പി.കെ.അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, അബ്ദുറഹീം സഖാഫി വരവൂർ, ഹംസ ഖാലിദ് സഖാഫി, നിസാമുദ്ധീൻ മുസ്ല്യാർ, റഹീം താനൂർ സംബന്ധിച്ചു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അമീറലി ഖമീസ് നന്ദിയും പറഞ്ഞു.