മനാമ: കലാരംഗത്തെ നിറ സാന്നിധ്യവും ബഹ്‌റൈൻ മുൻ പ്രവാസിയും ആയിരുന്ന ഗായകൻ കൊച്ചിൻ ആസാദിന്റെ നിര്യാണത്തിൽ ബഹ്‌റൈനിലെ സംഗീത കലാകാരന്മാരുടെ കൂട്ടായ്മ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒത്തു ചേരുന്നു. ഇന്ന് (നവംബർ 13) രാത്രി 8.30 ന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുന്ന അനുശോചന യോഗത്തിൽ ബഹ്‌റൈനിലെ മുഴുവൻ സഹൃദയരും കലാകാരന്മാരും ബഹ്‌റൈൻ മ്യൂസിഷ്യൻസ് കൂട്ടായ്മയിലെ അംഗങ്ങളും സംബന്ധിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
