‘കളിവണ്ടി’ മുഹറഖിലും: ആഘോഷമാക്കി ‘മലർവാടി’ കുരുന്നുകൾ

മനാമ: ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ കുട്ടികളുടെ വിഭാഗമായ മലർവാടി ബാലസംഘം മുഹറഖ് ഏരിയ ‘കളിവണ്ടി’ എന്ന പേരിൽ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. മറാസീൽ ട്രേഡിങുമായി സഹകരിച്ച് മുഹറഖ് അൽ ഇസ്ലാഹ് ഒാഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ കിഡ്സ്, സബ്ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി രസകരമായ ഗെയിമുകളാണ് ഒരുക്കിയിരുന്നത്. ഒാരോ വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്റ്റെപ് ജംപിങ്, ആനക്ക് വാൽ വരക്കൽ, ഫ്രോഗ് ജംപ്, മിഠായി പെറുക്കൽ, ഗോൾഫ് ബാൾ, സ്കിപ്പിങ്, സൂചിയിൽ മുത്ത് കോർക്കൽ, റിങ് ഇൻ വാട്ടർ, ത്രോ ബോൾ, മധുരം മലയാളം, ലെമൺ ആൻറ് സ്പൂൺ, ഗെസ്സ് വെയിറ്റ് തുടങ്ങി രസകരമായ നിരവധി മൽസരങ്ങളിൽ കുട്ടികൾ ആവേശ പൂർവം പങ്കാളികളായി. ഫ്രൻറ്സ് വൈസ് പ്രസിഡൻറ് സഇൗദ് റമദാൻ നദ്വി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഖദീജ മുംതാസിെൻറ പ്രാർഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ മുഹറഖ് ഏരിയ സെക്രട്ടറി റഷീദ് കുറ്റ്യാടി സ്വാഗതവും മലർവാടി ഏരിയ കൺവീനർ എം.എം മുനീർ നന്ദി പ്രകാശനവും നിർവഹിച്ചു. ഷഹ്സിന സൈനബ്, അംന മുനീർ, സഹ്ല റിയാന എന്നിവർ ചേർന്ന് സ്വാഗത ഗാനം ആലപിച്ചു.

കിഡ്സ് വിഭാഗത്തിൽ മുഹമ്മദ് ഇ.കെ, ഫർഹ, പാർവതി എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ അമീൻ നൗഷാദ്, നഷാദ്, മയൂഖ എന്നിവരും ജൂനിയർ വിഭാഗത്തിൽ ദേവി കെ. പ്രതീപ്, നിദ ഫാതിമ, മുഹമ്മദ് ബാസിൽ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.  വിജയകളായ കുട്ടികൾക്ക് വി. അബ്ദുൽ ജലീൽ, യൂനുസ് സലീം, സമീറ നൗഷാദ്, ഫുആദ് കണ്ണൂർ, സക്കീർ ഹുസൈൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. എ.എം ഷാനവാസ്, റുസ്ബി ബഷീർ എന്നിവർ പരിപാടി നിയന്ത്രിച്ചു.

കെ.എം മുഹമ്മദ്, നൗഷാദ്, സി.കെ നൗഫൽ,  യു.കെ നാസർ, അബ്ദുൽ ഹക്കീം, അദീബ് മുനീർ, യാസീൻ മുനീർ, മുബഷിർ, നജ്മു സാദിഖ്, ഷഹ്ജാസ്, താഹിറ മുനീർ, ജാസ്മിൻ നാസർ, സുമയ്യ സഇൗദ്, ഷഫ്ന ഹക്കീം, ഷാഹിന അബ്ദുൽ ഖാദർ, ഷബീറ മൂസ, ഷഹ്നാസ് മജീദ്, മുഹ്സിന മജീദ്, ഹസീന ഫൈസൽ, നുഫീല ബഷീർ, സുബൈദ മുഹമ്മദലി, റുബി നൗഷാദ്, റിയ നൗഷാദ് എന്നിവർ നേതൃത്വം നൽകി.