പീപ്പിൾസ് ഫോറം ബഹ്‌റൈൻ, വർണ്ണജാലകം’19: സീസൺ 3 യുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു

മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ കുട്ടികളിലെ സർഗ്ഗാന്മകമായ കഴിവുകളെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിവരാറുള്ള വർണ്ണജാലകം( ചിത്രരചനാ മത്സരം) സീസൺ 3 യുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ബഹ്റൈനിലെ പ്രശസ്ത ചിത്രകാരന്മാരുടെ നേതൃത്വത്തിൽ 5 വയസ്സു മുതൽ 15 വരെയുള്ള കുട്ടികൾക്ക് മൂന്ന് വിഭാഗങ്ങളായി സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കാളികളാകുവാൻ രജിസ്‌റ്റർ ചെയ്യേണ്ട അവസാന തീയതി നവംബർ 30 നാണ്. ഡിസംബർ 6 വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതൽ 6 വരെ മഹൂസിലെ ഗ്ലോബൽ ഇൻസ്റ്റിട്യൂട്ടിൽ വച്ച് നടക്കുന്ന മത്സരത്തിന്റെ രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക. 39163580 / 39787697 / 39137503

https://chat.whatsapp.com/BmjfkfI2WK6AcvlUvd1g0D