തണൽ ബഹ്‌റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം

thanal

മനാമ: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തണൽ സംഘടനയുടെ ബഹ്‌റൈൻ ഘടകത്തിന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ആരോഗ്യ ബോധവൽക്കരണ പരിപാടികളുമായും ജീവകാരുണ്യ പ്രവർത്തനങ്ങളുമായും കൂടുതൽ ആളുകളിലേക്ക് ഇറങ്ങുവാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് പുതിയ കമ്മറ്റി നിലവിൽ വന്നത്.

തണൽ ചെയർമാൻ ഡോ. ഇദ്രീസിന്റെ നേതൃത്വത്തിൽ ചേർന്ന ജനറൽ മീറ്റിലായിരുന്നു കമ്മറ്റി രൂപീകരണവും പ്രഖ്യാപനവും. കഴിഞ്ഞ 2 വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തിയ മീറ്റിൽ അടുത്ത രണ്ടുവർഷത്തെക്കുള്ള (2019 -2021) കമ്മറ്റിയിൽ അബ്ദുൽ മജീദ് തെരുവത്ത് (പ്രസിഡണ്ട്), മുജീബ് റഹ്‌മാൻ മാഹി (ജനറൽ സെക്രട്ടറി) യു കെ ബാലൻ (ട്രഷറർ) എന്നിവരെ പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ:

അഡ്വൈസറി ബോർഡ്: റസാഖ് മൂഴിക്കൽ (ചെയർമാൻ), സോമൻ ബേബി, ആർ. പവിത്രൻ (അഡ്വൈസറി ബോർഡ് മെമ്പർമാർ), റഷീദ് മാഹി (ചീഫ് കോർഡിനേറ്റർ), റഫീഖ് അബുല്ല (പി.ആർ.ഓ)

ഉസ്മാൻ ടിപ്ടോപ്, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ലത്തീഫ് ആയഞ്ചേരി, ജമാൽ കുറ്റിക്കാട്ടിൽ, ശ്രീജിത്ത് കണ്ണൂർ, എ.പി. ഫൈസൽ (വൈസ്. പ്രസിഡണ്ട്)
ഷബീർ മാഹി, മൂസ ഫദീല, സുരേഷ് മണ്ടോടി, ലത്തീഫ് കൊയിലാണ്ടി, ജയേഷ് മേപ്പയ്യൂർ, ഫൈസൽ പാട്ടാണ്ടി (ജോയിന്റ് സെക്രട്ടറി)
എസ്. വി. ജലീൽ, ഹമീദ് പോതിമടത്തിൽ,
ജാഫർ മൈദാനി കെ. ആർ. ചന്ദ്രൻ, സി.കെ. അബ്ദുറഹ്മാൻ, റഫീഖ് നെല്ലൂർ, എൻ.കെ. മൂസ ഹാജി, കമനീഷ്‌ (സ്ഥിരം ക്ഷണിതാക്കൾ)
എന്നിവരടങ്ങിയ 71 അംഗ കമ്മിറ്റി രൂപീകരിച്ചു.

ഫൈസൽ കോട്ടപ്പള്ളി, ഇസ്മായിൽ കൂത്തുപറമ്പ്, വിനീഷ്, ഹാഷിം കിംഗ് കറക്, അലി കോമത്ത്, ഓ.കെ. കാസ്സിം, ഹുസൈൻ വയനാട്, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

നാട്ടിൽ എന്ന പോലെ തന്നെ ബഹ്‌റൈനിലും ജീവകാരുണ്യ രംഗത്തും ആരോഗ്യബോധവൽക്കരണ രംഗത്തും നിറഞ്ഞു നിൽക്കുന്ന സംഘടനയാണ് തണൽ ബഹ്‌റൈൻ. 2017 മെയ്മാസം ഇന്ത്യൻ സ്‌കൂളിൽ വെച്ച് മൂന്നു ദിവസങ്ങളിലായി നടത്തിയ കിഡ്‌നി കെയർ എക്സിബിഷൻ ഇന്ത്യക്ക് പുറത്തു നടക്കുന്ന ഏറ്റവും വലിയ ആരോഗ്യബോധവൽക്കരണ പരിപാടിയായിരുന്നു. ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ പൂർണ്ണ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ഷെയ്ക്ക് മുഹമ്മദ് അടക്കം നിരവധി പ്രമുഖർ ബഹ്‌റൈൻ ഗവൺമെന്റിനെ പ്രതിനിധീകരിച്ചും അല്ലാതെയും പങ്കെടുത്തിരുന്നു. പതിനായിരത്തിൽ കൂടുതൽ ആളുകൾക്ക് ഉപകാരപ്രദമായ രീതിയിലായിരുന്നു എക്സിബിഷൻ നടന്നത്. പിന്നീട് ചെറുതും വലുതും ആയ നിരവധി ക്യാമ്പുകൾ തണൽ നടത്തുകയുണ്ടായി. ഈ വർഷം ആദ്യം ഭിന്നശേഷിക്കാരായ 50 ൽ പരം കുട്ടികളെ തണലിന്റെ നാട്ടിലെ സ്കൂളിൽ നിന്നും കൊണ്ട് വന്ന് അവർ വിവിധ വേദികളിലായി അവർ അവതരിപ്പിച്ച പരിപാടികൾ കൗതുകത്തോടെയും ആശ്ചര്യത്തോടെയും അവിശ്വസനീയത്തോടെയും മാത്രമാണ് ബഹ്‌റൈൻ പ്രാവാസികളും സ്വദേശികളും നോക്കി കണ്ടതും ആസ്വദിച്ചതും. അത്തരം കുട്ടികളെ ജീവിതത്തിന്റെ ഇരുട്ടിലേക്ക് തള്ളിവിടുന്നതിനു പകരം അവർക്കും രക്ഷിതാക്കൾക്കും ആത്മവിശ്വാസവും കരുത്തും നൽകി സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുക എന്ന സാമൂഹ്യധർമ്മമാണ് തണൽ ഏറ്റെടുത്തത്.

ബഹറൈനിൽ ആക്രമത്തിരയായി അത്യാസന്ന നിലയിൽ കഴിഞ്ഞിരുന്ന അഫ്സൽ, രോഗബാധിതരായി കഴിഞ്ഞിരുന്ന അജിത്ത്, അബൂബക്കർ എന്നീ സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ മറ്റു സംഘടനകളോടും സാമൂഹ്യപ്രവർക്കും ഒപ്പം തണൽ നൽകിയ സേവനം ഏറെ അഭിമാനത്തോടെ ഓർത്തെടുക്കുന്ന ഒന്നാണ്.

മറ്റേതു അസുഖങ്ങളെക്കാൾ ഭയാനകരമാം വിധം വളർന്നു പന്തലിക്കുന്ന കിഡ്‌നി രോഗികൾക്കായുള്ള ഡയാലിസിസ് സെന്ററുകൾ നാട്ടിലുള്ള തണലിന്റെ വിവിധ കേന്ദ്രങ്ങളിലായി നടന്നു വരികയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് സെന്റർ ആണ് ഇന്ന് തണൽ. മാസത്തിൽ 12 ,000 ത്തിൽ അധികം ഡയാലിസിസുകളാണ് തണലിന്റെ പല കേന്ദ്രങ്ങളിലായി നടക്കുന്നത്. തണൽ സ്‌പെഷ്യൽ സ്‌കൂൾ, തണൽ അഗതി മന്ദിരം, നടുവേദന മൂലം തളർന്നു പോയവരെ സഹായിക്കുവാനുള്ള പാരാപ്ലീജിയം സെന്ററുകൾ, പ്രസവത്തിൽ തന്നെ ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തി ചികിൽസിക്കാനുള്ള സെന്ററുകൾ തുടങ്ങി നിരവധി അനുബന്ധ സ്ഥാപനങ്ങൾ തണലിന്റേതായി പ്രവർത്തിച്ചു വരുന്നു. ബഹറിനിൽ നിന്നുള്ള നിരവധി രോഗികൾക്ക് സഹായമൊരുക്കുവാൻ തണൽ ബഹ്‌റൈൻ ചാപ്റ്ററിന് കഴിയുന്നുണ്ട്. ഇവിടെ നിന്നും പോവുന്ന സഹൃദയരായ നിരവധിപേരാണ് തണൽ സന്ദർശിക്കുകയും ഡയാലിസിസ് മെഷീൻസ് അടക്കം സംഭാവനകൾ നൽകി തണലിനെ സഹായിക്കുന്നത്. കുറ്റിയാടിയിൽ ആരംഭിക്കിക്കുവാൻ പോവുന്ന തണൽ സ്‌പെഷൽ സ്‌കൂൾ, വയനാട്ടിൽ ആരംഭിക്കുവാൻ പോകുന്ന ഡയാലിസിസ് സെന്റർ എന്നിവ തണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് സാധ്യമാവുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!