മനാമ: ‘മുത്ത് നബി(സ) കാലത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തില്‍ ഐ.സി.എഫ് മനാമ സെന്‍ട്രല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മദ്ഹുറസുല്‍ സമ്മേളനവും ഗ്രാന്റ് മൗലിദ് സദസ്സും സംഘടിപ്പിക്കുന്നു. മനാമ പാകിസ്ഥാന്‍ ക്ലബില്‍ രാത്രി 7 മണിക്ക് നടക്കുന്ന മദ്രസ്സ കലോത്സവത്തോടെ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമാകും. ദഫ് പ്രദര്‍ശനം,അവാര്‍ഡ് ദാനം, മീലാദ് സമ്മേളനം, ഗ്രാന്റ് മൗലിദ് ജല്‍സ, മദ്ഹ് പ്രഭാഷണം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. സമസ്ത മുശാവറ അംഗം ഇസ്സുദ്ധീന്‍ കാമില്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് അസ്ഹര്‍ തങ്ങള്‍ ഗ്രാന്റ് മീലാദ് ജല്‍സക്ക് നേതൃത്വം നല്‍കും. മദ്രസ്സാ കലോല്‍സവത്തില്‍ വിജയികളായ കുട്ടികള്‍ക്കുള്ള ട്രോഫിയും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും വേദിയില്‍ വിതരണം ചെയ്യും. ഐ.സി.എഫ് മനാമ സെന്‍ട്രല്‍ പ്രസിഡന്റ് ശാനവാസ് മദനിയുടെ അധ്യക്ഷതയില്‍ നടക്കുന്ന മീലാദ് സമ്മേനം ഐ.സി.എഫ് നാഷണല്‍ സംഘടനാ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫി ഉദ്ഘാടനം ചെയ്യും. ഐ.സി.എഫ് നേതാക്കളായ എംസി.അബ്ദുല്‍ കരീം, അശ്‌റഫ് ഇഞ്ചിക്കല്‍, ഉസ്മാന്‍ സഖാഫി, കെ.പി. മുസ്തഫ ഹാജി, വി.പി.കെ. അബൂബക്കര്‍ ഹാജി തുടങ്ങിയവരും സാമുഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും.