സാംസ ബഹ്‌റൈൻ വർണോത്സവ് 2019, സീസൺ- 4: രെജിസ്ട്രേഷൻ ആരംഭിച്ചു

മനാമ: സാംസ ബഹ്‌റൈൻ മുൻ വർഷങ്ങളിൽ നടത്തിവരാറുള്ള കുട്ടികൾക്കുള്ള ചിത്രരചന ക്യാമ്പും ചിത്രരചന മത്സരവും ഈവർഷവും (വർണോത്സവ് -2019 സീസൺ 4) വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചു. നവംബർ 29 വെള്ളിയാഴ്ച 2 മണിമുതൽ 7 മണിവരെ മനാമ കർണാടക സോഷ്യൽ ക്ലബ്ബിൽ നടത്തപ്പെടുന്ന മത്സരത്തിന് ശേഷം വിജയികൾക്ക് ട്രോഫി വിതരണം ചെയ്യുന്നതാണ്. ബഹറനിലെ ചിത്രകലാ രംഗത്തെ പ്രഗൽഭർ നയിക്കുന്ന ക്ലാസിനു ശേഷമാകും മൽസരം.. മൽസരാത്ഥി കളെ മുന്നു വിഭാഗമായി തിരിച്ചു നടത്തപ്പെടുന്ന പരിപാടിയുടെ കൺവീനറായിശ്രീ. രാജീവ്‌ കണ്ണൂരിനെ ചുമതലപ്പെടുത്തി. ശ്രീ. വത്സരാജ്, ശ്രീ.അനിൽകുമാർ A.V ജിജോ ജോർജ്, റിയാസ് കല്ലമ്പലം എന്നിവർ നേതൃത്വം നൽകും.4 മുതൽ 15 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി നവംബർ 26, 2019.

 

രജിസ്‌ട്രേഷനും മറ്റുവിവരങ്ങൾക്കും ബന്ധപെടുക.
39073014, 39352116, 36201013.