മനാമ: ബഹ്റൈൻ കേരളീയ സമാജം വാർഷിക ജനറൽ ബോഡി യോഗം കഴിഞ്ഞ ദിവസം ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ചു സംഘടിപ്പിച്ചു. സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം. പി. രഘു എന്നിവർ നേതൃത്വം നൽകിയ യോഗത്തിൽ മൂന്നുറിലേറേ അംഗങ്ങൾ പങ്കെടുത്തു.
ബഹ്റൈൻ കേരളീയ സമാജത്തെ അപകീർത്തിപ്പെടുത്തുകയും ജനാധിപത്യ മാർഗ്ഗങ്ങളും ചർച്ചകളും ഒഴിവാക്കി നിരന്തരം കോടതി വ്യവഹാരങ്ങളിലേക്ക് നയിക്കുന്നത് സമാജത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നതായും സ്വദേശി സമൂഹത്തിൽ മോശം പ്രതിഛായ നിർമ്മിക്കുന്നതായും നിരവധി മെംബർമാർ പരാതി ഉന്നയിക്കുകയും സുബൈർ കണ്ണൂർ ഈ വിഷയത്തിൽ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. സമാജത്തിനെതിരെ കോടതി വ്യവഹാരങ്ങളിൽ ഏർപ്പെടുന്നവർ പരാതികളും പ്രശ്നങ്ങളും ചർച്ച ചെയ്യാൻ വിളിച്ച ജനറൽ ബോഡിയിൽ പോലും എത്തിച്ചേരാത്തതും വിമർശന വിധേയമായിരുന്നു.
ജനറൽ ബോഡി യോഗത്തിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന ലോഹിതദാസ് പല്ലിശ്ശേരി പരിചയപ്പെടുത്തി.
പി. വി. രാധാകൃഷ്ണപിള്ള (പ്രസിഡന്റ്), വർഗീസ് കാരക്കൽ (ജനറൽ സെക്രട്ടറി), ദേവദാസ് കുന്നത്ത് (വൈസ് പ്രസിഡന്റ്) വർഗീസ് ജോർജ് (ജോയിന്റ് സെക്രട്ടറി), മനോജ് സുരേന്ദ്രൻ (ട്രൂഷറർ), പ്രദീപ് പതേരി (കലാവിഭാഗം സെക്രട്ടറി), ശരത് രാമചന്ദ്രൻ (മെമ്പർഷിപ് സെക്രട്ടറി), ഫിറോസ് തിരുവത്ര (സാഹിത്യ വിഭാഗം സെക്രട്ടറി), പോൾസൺ ലോനപ്പൻ (ഇൻഡോർ ഗെയിം സെക്രട്ടറി), വിനൂപ് കുമാർ (ലൈബ്രേറിയൻ), മഹേഷ് പിള്ള (ഇന്റെർണൽ ഓഡിറ്റർ).