ട്രീ ഓഫ് ലൈഫിന് സമീപം വിന്റർ ക്യാമ്പ് സംഘടിപ്പിച്ച് ‘ടീം സിംഹ’ സൗഹൃദ കൂട്ടായ്മ

മനാമ: ‘ടീം സിംഹ’ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫാമിലി വിന്റർ ക്യാമ്പ് സഘടിപ്പിച്ചു. ബഹ്റൈനിലെ ചരിത്രപ്രസിദ്ധമായ സാക്കിറിലെ ട്രീ ഓഫ് ലൈഫിന് സമീപം സംഘടിപ്പിച്ച ക്യാമ്പിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാ പരിപാടികളും വിവിധ തരം മത്സരങ്ങളും അരങ്ങേറി. വ്യാഴം രാത്രി എട്ടുമണിക്ക് ആരംഭിച്ച ക്യാമ്പ് വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണി വരെ നീണ്ടു നിന്നു. കലാപരിപാടികൾക്ക് ശേഷം മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സംഘാടകർ സമ്മാന വിതരണം നടത്തി.

പ്രവാസ ജീവിതത്തിലെ പിരിമുറുക്കങ്ങൾക്കിടയിലും ജോലിത്തിരക്കുകൾക്കിടയിലും എന്തുകൊണ്ടും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദകരമായ ക്യാമ്പ് വേറിട്ടൊരനുഭവം സമ്മാനിച്ചുവെന്ന് സംഘാടകരും ക്യാമ്പിൽ പങ്കെടുത്ത കുടുംബങ്ങളും പറഞ്ഞു. ടീം സിംഹ സൗഹൃദ കൂട്ടായ്മ അംഗങ്ങളായ ശിഹാബ് പ്ലസ്, ഇസ്‌ഹാഖ്‌ വില്യാപ്പള്ളി, മാസിൽ പട്ടാമ്പി, മുനീർ ഒഞ്ചിയം, ഹാരിസ് തൃത്താല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.