ഐ.സി.എഫ് ബഹ്റൈൻ മീലാദ് സമ്മേളനം ശ്രദ്ധേയമായി

മനാമ: മുത്ത്‌നബി കാലത്തിന്റെ വെളിച്ചം എന്ന ശീര്‍ശകത്തില്‍ ഐ.സി.എഫ് നാഷണല്‍ കമ്മറ്റി സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി ഐ.സി.എഫ് മനാമ സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച മദ്ഹുറസൂല്‍ സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഐ.സി.എഫ് മനാമ പ്രസിഡന്റ് ശാനവാസ് മദനിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം നാഷണല്‍ സംഘടനാ പ്രസിഡന്റ് അബൂബബക്കര്‍ ലത്വീഫി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ പ്രവാചക പ്രകീര്‍ത്തന വേദികള്‍ക്ക് നേതൃത്വം നല്‍കിയ സയ്യിദ് ഇസ്മായില്‍ അസ്ഹര്‍ തങ്ങളുടെ നേതൃത്വത്തില്‍ മൗലിദ് ജല്‍സ പാരായണം നടന്നു. തുടര്‍ന്ന് മീലാദ് പരിപാടികള്‍ക്ക് മുഖ്യ അതിഥിയായി ബഹ്‌റൈനിലെത്തിയ സമസ്ത മുശാവറ അംഗം ഇസ്സുദ്ധീന്‍ കാമില്‍ സഖാഫി മദ്ഹു റസൂല്‍ പ്രഭാഷം നടത്തി. മജ്മഉത്തഅ്‌ലീമില്‍ ഖുര്‍ആന്‍ മദ്രസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ദഫ്മുട്ട് പ്രദര്‍ശനം എന്നിവ വേദിയില്‍ അരങ്ങേറി.

മദ്രസ്സ പൊതു പരിക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനങ്ങളും വേദിയില്‍ വിതരണം ചെയ്തു. ഐ.സി.എഫ് നേതാക്കളായ എം.സി. അബ്ദുല്‍ കരീം, അശ്‌റഫ് ഇഞ്ചിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വീനര്‍ ഷമീര്‍ പന്നൂര്‍ സ്വാഗതവും ശംസുദ്ധീന്‍ മാമ്പ നന്ദിയും പറഞ്ഞു.