മനാമ: കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്റെ പ്രവാസി പോഷക ഘടകമായ ഐ.സി.എസ് ബഹ്‌റൈൻ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സംഗമം മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കേരള സംസ്ഥാന ജംഇയത്തുൽ ഉലമ മുശാവറ മെമ്പർ മുജീബ് വഹബി എം.ഡി നാദാപുരം മുഖ്യ പ്രഭാഷണം നടത്തി.ഐ. സി. എസ് ഉപദേശക സമിതി അംഗം എ. പി. സി അബ്ദുല്ല മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ചെയർമാൻ മുഹമ്മദ് മുസ്ല്യാർ ചേലക്കാട് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അഷ്‌റഫ് കെ. ടി ഇരിവേറ്റി സ്വാഗതം പറഞ്ഞ ചടങ്ങിൽ അൽ അമാന ജനറൽ കൺവീനർ കെ. യു ലത്തീഫ്, കെ. എം. സി. സി മുഹറഖ് ഏരിയ പ്രസിഡന്റ് അബ്ദുൽ കരീം റിയോ ആശംസകൾ നേർന്നു. അഷ്‌റഫ് കെ. കെ മല മദ്ഹ് ഗാനം ആലപിച്ചു. സിദ്ധീഖ് എൻ. പി നാദാപുരം നന്ദി പറഞ്ഞു. ഐ. സി. എസ് ഭാരവാഹികളായ ഇസ്മായിൽ എൻ. പി നാദാപുരം.അബ്ദുള്ള വില്യാപ്പള്ളി,അബ്ദുറഹിമാൻ നാദാപുരം,യുസുഫ് പി. ജീലാനി, സലീം മുസ്ല്യാർ കീഴിൽ,സഹദ് ചാലപ്പുറം, നിസാർ വി. ടി ചെറുകുന്ന്, അബ്ദുൽ ഹകീം ഇരിവേറ്റി,ഇസ്മായിൽ കെ.യു,മുഹമ്മദ് ജാതിയേരി,മഹമൂദ് പുളിയാവ്,അഷ്‌റഫ് ഒമ്പത് കണ്ടം, സഹൽ കുമ്മങ്കോട്, സിദ്ധീഖ് നെടിയാണ്ടി, റഹൂഫ് നാദാപുരം എന്നിവർ നേതൃത്വം നൽകി.