bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ഡിസംബർ 15 ,16  തിയ്യതികളിൽ: സംഗീത നിശകളുമായി സ്റ്റീഫൻ ദേവസിയും റിതു പഥകും ബഹ്റൈനിലെത്തും

Press meet

മനാമ: ഇന്ത്യൻ സ്‌കൂൾ  മെഗാഫെയർ 2019  ഡിസംബർ 15, 16 തീയതികളിൽ ഇസ ടൗൺ  ക്യാമ്പസിൽ നടക്കുമെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ആർ രമേശ്   ജനറൽ കൺവീനറായ സംഘാടകസമിതി വളരെ വിപുലമായ പരിപാടികളാണ് ഫെയർ വിജയിപ്പിക്കുന്നതിന് സംഘടിപ്പിച്ചു  വരുന്നത്. പ്രശസ്ത സൗത്തിന്ത്യൻ സംഗീതജ്ഞനായ   സ്റ്റീഫൻ ദേവസിയും സംഘവും നയിക്കുന്ന  തെന്നിന്ത്യൻ  സംഗീത നിശ 15 നും പ്രശസ്ത ബോളിവുഡ്ഡ് പിന്നണിഗായക റിതു പഥക് നേതൃത്വം നൽകുന്ന ഉത്തരേന്ത്യൻ സംഗീത നിശ16 നും നടക്കും.

മെഗാ ഫെയറിനോട് അനുബന്ധിച്ച് ക്രിക്കറ്റ്  മത്സരവും സംഘടിപ്പിക്കുന്നുണ്ട്.  തീര പ്രൈസ് മണിയും, ട്രോഫിയും വിജയികൾക്ക് സമ്മാനമായി നൽകും. രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിച്ച് വരുന്നു. മെഗാ ഫെയറിൻറെ മറ്റൊരു ആകർഷണം പൊതുസമൂഹത്തിന്റെ പിന്തുണയോടെയുള്ള  വിദ്യാർത്ഥികളുടെ ആര്ട്ട് എക്ഷിബിഷനാണ് . വർണം വിതറുന്ന ചിത്രങ്ങളുടെയും ശില്പങ്ങളുടെയും പ്രദർശനം പ്രത്യേക പവിലിയനിലാണ് ഒരുക്കുന്നത്. കുട്ടികൾക്കു മേള ആസ്വാദിക്കുന്നതിനും കളിക്കുന്നതിനും വിവിധ കളിക്കോപ്പുകൾ പ്രദർശന നഗരിയിൽ  ഉണ്ടായിരിക്കും. വാട്ടർഷോ, പ്രോപ്പർട്ടി, മെഡിക്കൽ, ഇൻഡസ്‌ട്രിയൽ, എഡ്യൂക്കേഷൻ, ഫൈനാൻസ്, വസ്ത്രവ്യാപാരം തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തി പ്രത്യക എക്സിബിഷൻ എന്നിവയും  ഒരുക്കും. വിവിധമേഖലയിൽ നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദശനവും ഫുഡ്‌ഫെസ്റ്റിവെലും അടക്കം മറ്റ് നിരവധി പരിപാടികൾ ഫെയറിനോടനുബന്ധിച് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി കളുടെയും, പൂർവ്വ  വിദ്യാർഥികളുടെയും വിവിധ കലാപരിപാടികളും ഫെയറിനോടനുബന്ധിച്ചു സഘടിപ്പിച്ചതായി  പ്രിൻസ് എസ് നടരാജൻ അറിയിച്ചു.

ഫെയറിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഖ്യമായും ഉപയോഗിക്കുന്നത്  അധ്യാപകരുടെയും  വിദ്യാർത്ഥികളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്കാണ്. വളരെ വിവരണാതീത സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. ഒരു കമ്യൂണിറ്റി സ്കൂൾ എന്ന നിലക്ക് ലാഭാധിഷ്ഠിതമായി എന്നതിനപ്പുറം അശരണരെ സഹായിക്കുക എന്നത് കൂടി സ്കൂളിന്റെ ഉത്തരവാദിത്വമാണ് എന്ന് സ്‌കൂളിന്റെ ഉടമകളായ രക്ഷിതാക്കളും അവർ തിരഞ്ഞെടുത്ത മാനേജിങ് കമ്മറ്റിയും വിശ്വസിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. ജിസിസിയിലെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളിൽ ഒന്നായ ഇന്ത്യൻ സ്‌കൂൾ ആയിരത്തിനടുത്ത് വിദ്യാർത്ഥികൾക്കാണ് ഫീസ് ഇളവും മറ്റ് ആനുകൂല്യങ്ങളും നൽകി സഹായിക്കുന്നത്.

സ്വാഭാവികമായും സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുവാനാണ്  ഫെയറിൽ നിന്നും ലഭിക്കുന്ന വരുമാനം പൂർണമായും ഉപയോഗിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതയോടെ ഇന്ത്യൻ സ്‌കൂൾ നടത്തുന്ന ഈ ഫെയറിനും സ്കൂളിന്റയും, വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും  നന്മയെ കാംക്ഷിക്കുന്ന പൊതു സമൂഹത്തിൽ നിന്നും, രക്ഷിതാക്കളിൽ നിന്നും എല്ലാവിധ പിന്തുണയും ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

അക്കാദമിക രംഗത്തും പഠനേതര രംഗത്തും ഇന്ത്യൻ സ്‌കൂൾ മികവ് പുലർത്തി വരുന്ന ഇന്ത്യൻ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും നവീകരണത്തിനും ഭരണ സമിതി പ്രത്യേക ശ്രദ്ധ പുലർത്തി വരുന്നതായി പത്ര സമ്മേളനത്തിൽ സൂചിപ്പിച്ചു. സാമൂഹ്യ പ്രതിബദ്ധയുള്ളവരുടെ പിന്തുണയോടെ ഫുട്ബാൾ മൈതാനം  വികസിപ്പിച്ചതും ജഷന്മാൾ ഓഡിറ്റോറിയം നാല് ബാഡ്മിന്റൺ കോർട്ടുകളോടെ നവീകരിച്ചതും ബഹ്റൈനിൽ ആദ്യമായി ഇന്ത്യൻ സ്‌കൂളിൽ റോബോട്ടിക്‌സ് ക്ലബ് ആരംഭിച്ചതും സമാർട് ക്ലാസ്‌ റൂമുകളിലേക്കുള്ള ചുവടുവെപ്പും ഇന്ത്യൻ സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികളിൽ ചിലതു മാത്രമാണെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു.

ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി, ഫെയർ സംഘാടക സമിതി ജനറൽ കൺവീനർ ആർ രമേശ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി,വൈസ് ചെയർമാൻ ജയഫർ മൈദാനി, അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എൻ എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം,  അഡ്വ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് നമ്പ്യാർ, വി. അജയകൃഷ്ണൻ, സജി ജോർജ്, മുഹമ്മദ് നയസ് ഉല്ല, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, ഫെയർ ഉപദേശക സമിതി അംഗങ്ങൾ    എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!