മനാമ: “കരുണയാണ് തിരുനബി” എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ കേന്ദ്ര മദ്റസയായ മനാമ ഇർശാദുൽ മുസ്‌ലിമീൻ സംഘടിപ്പിച്ച ഈദേ റബീഅ് ’19 ഗ്രാന്റ് ഫിനാലെ ശ്രദ്ധേയമായി. നബിദിനത്തോടനുബന്ധിച്ച് ഒരുമാസത്തോളമായി നടന്നു വരുന്ന വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ പരിപാടികളുടെ സമാപനത്തിന്‍റെ ഭാഗമായി മനാമ പാക്കിസ്ഥാൻ ക്ലബ്ബ് ഗ്രൗണ്ടിലാണ് ഗ്രാന്റ് ഫിനാലെ നടന്നത്.
വിദ്യാർത്ഥികളുടെ കലാവിരുന്ന്, ബുർദ്ദ മജ്‌ലിസ്, ദഫ് പ്രദർശനം, സർട്ടിഫിക്കറ്റ് വിതരണം, സമ്മാനദാനം എന്നിവ ഉള്‍ക്കൊള്ളിച്ച പരിപാടിയില്‍ പ്രാരംഭ പ്രാര്‍ത്ഥനയും പതാകയുയര്‍ത്തലും സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.
ഉസ്താദ് അശ്റഫ് അൻവരി ചേലക്കര, ഉസ്താദ് റബീഅ് ഫൈസി അമ്പലക്കടവ്, ഉസ്താദ് ഹാഫിള് ശറഫുദ്ധീൻ, ഭാരവാഹികളായ വി.കെ കുഞ്ഞി മുഹമ്മദ് ഹാജി, എസ്.എം.അബ്ദുൽ വാഹിദ്, ശഹീർ കാട്ടാമ്പള്ളി , ഖാസിം റഹ്‌മാനി എന്നിവര്‍ നേതൃത്വം നല്കി. സ്വദേശി പ്രമുഖന്‍ ശൈഖ് യൂസുഫ് ഹിദ്ദ് സമ്മാനദാനം നിർവ്വഹിച്ചു.
സമസ്ത ബഹ്റൈൻ കേന്ദ്ര-ഏരിയാ നേതാക്കൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ ,എസ് കെ എസ് എസ് എഫ് – വിഖായ നേതാക്കളും പ്രവർത്തകരും ചടങ്ങ് വര്‍ണാഭമാക്കി. ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് പരിപാടി വീക്ഷിക്കാനെത്തിയത്.