പാക്ട് ബഹ്റൈൻ ആർട്ട് ഫെസ്റ്റും സർഗ സന്ധ്യയും നവംബർ 29 ന് ഇന്ത്യൻ ക്ലബ്ബിൽ

മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ, ഇൻറ്റർ ആഡ്‌സ് ഇന്റർ നാഷണലുമായി സഹകരിച്ചുകൊണ്ട് ബഹ്‌റൈനിലെ കുട്ടി ചിത്രകാരന്മാർക്കായി ആര്ട്ട് ഫെസ്റ്റും, പാക്ടിന്റെ സ്വന്തം ഗായകർക്കായി സർഗസന്ധ്യയും നവംബർ 29 വെള്ളിയാഴ്ച, ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. തികച്ചും വേറിട്ട ഒരു ടാലന്റ് ഷോ ആയിരിക്കും ഇതെന്ന് ആര്ട്ട് ഫെസ്റ്റ് കൺവീനേഴ്‌സ് രമ്യ ഗോപകുമാറും രശ്‌മി സുധീറും സർഗസന്ധ്യ ഗ്രൂമിങ് സെഷന് നേതൃത്വം കൊടുക്കുന്ന ബഹ്‌റൈനിൽ ഏവർക്കും സുപരിചിതനായ ഗായകൻ രാജീവ് വെള്ളിക്കോത്ത്, ലീഡ് ഓർക്കസ്ട്ര മനോജ്, സർഗസന്ധ്യ കൺവീനേഴ്‌സ് വിനോദ് അലിയാത്ത്, അനിൽ മാരാർ എന്നിവരും അഭിപ്രായപ്പെട്ടു. പ്രവേശനം സൗജന്യമായ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയുന്നതായി പാക്‌ട് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  39814968 എന്ന നമ്പറിൽ ബന്ധപ്പെടാം.