‘സ്ത്രീ, സമൂഹം, സദാചാരം’ കാമ്പയിന്റെ ഭാഗമായി ടേബിൾ ടോക്ക് സംഘടിപ്പിച്ചു

മനാമ: ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം ‘സ്ത്രീ, സമൂഹം, സദാചാരം‘ എന്ന തലക്കെട്ടിൽ നവംബർ ഏഴ് മുതൽ ഡിസംബർ 13 വരെ നടത്തിക്കൊണ്ടിരിക്കുന്ന കാമ്പയിന്റെ ഭാഗമായി ടേബിൾ ടോക്ക് സംഘടിപ്പിച്ചു. സമൂഹ നിർമിതിയിൽ മുഖ്യ പങ്കുവഹിക്കുന്നരെന്ന നിലക്ക് സ്ത്രീകൾ സ്വന്തം വീടകങ്ങളിൽ സംസ്ക്കാര സമ്പന്നരായ ആളുകളെ വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കേണ്ടതുണ്ടെന്ന് പരിപാടിയിൽ പെങ്കടുത്തവർ അഭിപ്രായപ്പെട്ടു.

നല്ല മക്കളാണ് നാളെയുടെ നാളത്തെ തലമുറയെന്ന് ഒരിക്കലും മറക്കാൻ പാടില്ല. കുഞ്ഞുങ്ങളിൽ സമകാലിക സാമൂഹിക ചുറ്റുപാടുകളെ‌ കുറിച്ച് അവബോധം നൽകേണ്ടതുണ്ട്. കുട്ടികളിൽ സംസ്കാരവും സദാചാര ബോധവുമുണ്ടാക്കിയെടുക്കാൻ ശ്രമിക്കേണ്ടതുണ്ടെന്നും ചർച്ചയിൽ പെങ്കടുത്തവർ പറഞ്ഞു. വെസ്റ്റ് റിഫ ദിശ സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൗൺസിലറും അൽ നൂർ ഇൻറർനാഷ്ണൽ സ്കൂൾ അദ്ധ്യാപികയുമായ അമൃത രവി, പ്രവാസി എഴുത്തുകാരികളായ കവിത മണിയൂർ, രജിത ശക്തി, കെ.എം.സി.സി വനിതാ വിങ് പ്രതിനിധി സുനീത ഷംസുദ്ദീൻ, ഡോക്ടർ രഹ്ന ആദിൽ, ഫ്രൻറ്സ് വനിതാവിഭാഗം പ്രസിഡന്റ് സാജിദ സലീം, ബുഷ്റ റഹീം എന്നിവർ സംസാരിച്ചു. ഉമ്മു അമ്മാർ വിഷയമവതരിപ്പിച്ചു. ജമീല ഇബ്രാഹിം, റസിയ പരീത്, ഹാജറ, ഫസീല ഹാരിസ്, സുബൈദ മുഹമ്മദലി എന്നിവർ ചർച്ചയിൽ പെങ്കടുത്തു. പരിപാടിയിൽ എക്സിക്യൂട്ടീവ് അംഗം ഷൈമില നൗഫൽ സ്വാഗതം പറയുകയും പ്രോഗ്രാം കൺവീനർ ഹസീബ ഇർശാദ് സമാപനം നടത്തുകയും ചെയ്തു. അമൽ സുബൈർ വേദഗ്രന്ഥത്തിൽ നിന്നും അവതരിപ്പിച്ചു. നദീറ ഷാജി പരിപാടി നിയന്ത്രിച്ചു. സഈദ റഫീഖ്, ഫാതിമ സ്വാലിഹ്, ലുലു അബ്ദുൽ ഹഖ്, സൗദ പേരാമ്പ്ര  റംല ഖമറുദ്ദീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.