മനാമ: ബഹ്‌റൈനിലെ സാമൂഹിക ജീവകാരുണ്യ സേവന രംഗത്ത് സജീവ സാന്നിധ്യമായ ‘ഹോപ്പ് ബഹ്‌റൈൻ’ മുൻ വർഷങ്ങളിൽ നടത്തി വന്നിരുന്നത്തിന്റെ തുടർച്ചയായി ഈ വർഷവും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. “ജീവന്റെ തുടിപ്പ് നിങ്ങളിലൂടെ… ‘പ്രതീക്ഷ’യുടെ രക്ത ദാനം” എന്ന ടാഗ് ലൈനിൽ നവംബർ 29, വെള്ളിയാഴ്ച സൽമാനിയ ഹോസ്പിറ്റലിൽ വച്ചാണ് രക്തദാന ക്യാമ്പ് നടക്കുക. രാവിലെ ഏഴിന് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചയ്ക്ക് പന്തണ്ട് മണിയോടെ അവസാനിക്കും. രക്തദാനത്തിന്റെ മഹത്വം ഉൾക്കൊള്ളുന്ന എല്ലാ മനുഷ്യ സ്നേഹികളെയും പ്രസ്തുത ക്യാമ്പിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3988 9317 (ജയേഷ്) , 3412 5135 (അൻസാർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.