കളർ സ്പ്ലാഷ്: ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസിൽ മനം കവർന്ന് കുരുന്നുകളുടെ കായികമേള

മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ കരുന്നുകളുടെ ‘കളർ സ്പ്ലാഷ്’ കായികമേള കാണികളുടെ മനം കവർന്നു. കിന്റർഗാർട്ടനിലെ 1600 ഓളം കുരുന്നുകൾ അണിനിരന്ന ഡ്രിൽ ഡിസ്‌പ്ലേകൾ ആവേശം പകർന്നു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ കായിക മേളയുടെ ഉദ്ഘാടന പ്രഖ്യാപനം നടത്തി.

സ്‌കൂൾ  സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, അസി. സെക്രട്ടറി പ്രേമലത എൻ‌എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് എം‌എൻ, മുഹമ്മദ് ഖുർഷീദ് ആലം, അഡ്വ. ബിനു മണ്ണിൽ വറുഗീസ്, അജയകൃഷ്ണൻ വി, ദീപക് ഗോപാലകൃഷ്ണൻ, സജി ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, ഗജാരിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിജയ് ബോലൂർ, ക്രൗൺ ഇലക്ട്രോ-മെക്കാനിക്കൽ സർവീസസ് മാനേജിംഗ് ഡയറക്ടർ എസ്. ഇനയദുള്ള, സ്പോൺസർ ഹൗസ് ഓഫ് യുനിഫോംസ് ഉടമ നാട്ടി ഫെർണാണ്ടസ്, സയാനി മോട്ടോഴ്‌സ് ജനറൽ മാനേജർ മുഹമ്മദ് സാക്കി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ സന്നിഹിതരായിരുന്നു.

കായിക ഇനങ്ങളിൽ വിദ്യാർത്ഥികളെ നയിക്കുന്നതിൽ ടീം റിഫയുടെ പുലർത്തുന്ന അർപ്പണ മനോഭാവത്തെ പ്രിൻസ് എസ് നടരാജൻ പ്രശംസിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗം-സ്‌പോർട്‌സ് രാജേഷ് എം എൻ  മേളയുടെ സമാപന പ്രഖ്യാപനം നടത്തി.

ഇന്ത്യൻ സ്‌കൂളിന്റെ മികവിനെ വിജയ് ബൊലൂരും എസ് ഇനയദുള്ളയും പ്രശംസിച്ചു. പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. വിവിധ ഇനങ്ങളിലെ വിജയികളെ   മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ നൽകി ആദരിച്ചു.


ഇന്ത്യൻ സ്‌കൂൾ  റിഫ കാമ്പസിൽ സ്മാർട് ക്ലാസ് റൂമുകൾ തുറന്നു

വിദ്യാർത്ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി  ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ   സ്മാർട്ട് ക്ലാസ് മുറികൾ സജ്ജമാക്കി. ഇന്ത്യൻ സ്കൂളിന്റെ സ്ഥാപക അംഗങ്ങളിലൊരാളായ വ്യവസായ പ്രമുഖൻ ലാൽചന്ദ് ഗജാരിയായാണ്  സ്മാർട്ട് ടിവികൾ സ്പോൺസർ ചെയ്തത്. വിശിഷ്ടാതിഥികളുടെയും സ്റ്റാഫുകളുടെയും സാന്നിധ്യത്തിൽ ഗജാരിയാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിജയ് ബൊലൂർ സ്മാർട്ട് ക്ലാസൂം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ  20 സ്മാർട്ട് ടിവികൾ സംഭാവന നൽകിയ  സുമനസിനു നന്ദി അറിയിച്ചു. സ്മാർട് ക്ലാസ് റൂമുകൾ സജ്ജമാക്കാൻ പങ്കുവഹിച്ച റിഫ കാമ്പസ് ഡിസിപ്ലിൻ കോർഡിനേറ്റർ ശർമിള ജെയിനിനെ  അദ്ദേഹം അഭിനന്ദിച്ചു. ശിശു സൗഹൃദ  പഠന അനുഭവങ്ങളിലൂടെ  കുട്ടികളുടെ   വിദ്യാഭ്യാസ യാത്രയെ സമ്പന്നമാക്കാൻ സ്മാർട്ട് ക്ലാസ് മുറികൾ ഉപകരിക്കുമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.


ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ 2019 റാഫിൾ ടിക്കറ്റുകൾ പുറത്തിറക്കി

ഈ വർഷത്തെ ഇന്ത്യൻ സ്‌കൂൾ വാർഷിക മെഗാ ഫെയറിന്റെ റാഫിൾ റാഫിൾ ടിക്കറ്റു പുറത്തിറക്കുന്ന ചടങ്ങു  റിഫ കാമ്പസിൽ നടന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗങ്ങളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ  റാഫിൾ ടിക്കറ്റ് പുറത്തിറക്കി. ചടങ്ങിൽ കഴിഞ്ഞ വർഷത്തെ മെഗാ മേളയുടെ ജനറൽ കൺവീനർ എസ് ഇനയദുള്ളയെ ആദരിച്ചു. ഇന്ത്യൻ സ്‌കൂൾ  മെഗാഫെയർ ഡിസംബർ 15 , 16 തീയതികളിൽ സ്‌കൂൾ ഇസ ടൗൺ  കാമ്പസിൽ നടക്കുമെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ   അറിയിച്ചു. ശ്രീ ആർ രമേശ്   ജനറൽ കൺവീനറായ  സംഘാടകസമിതി വളരെ വിപുലമായപരിപാടികളാണ് ഫെയർ വിജയിപ്പിക്കുന്നതിന് സംഘടിപ്പിച്ചു  വരുന്നത്. പ്രശസ്ത സൗത്തിന്ത്യൻ സംഗീതജ്ഞനായ   സ്റ്റീഫൻ ദേവസിയും സംഘവും  നയിക്കുന്ന  തെന്നിന്ത്യൻ  സംഗീത നിശ 15 നും പ്രശസ്ത ബോളിവുഡ്ഡ് പിന്നണിഗായക റിതു പഥക്  നേതൃത്വം നൽകുന്ന ഉത്തരേന്ത്യൻ  സംഗീത നിശ 16 നും നടക്കും.