കെ എം സി സി ബഹ്റൈൻ ബാലുശേരി – കൊയിലാണ്ടി മണ്ഡലം കൺവെൻഷനുകൾ നാളെ(വെള്ളി)

മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിച്ചേർന്ന കൊയിലാണ്ടി മണ്ഡലം സെക്രട്ടറി അലി സാഹിബ് കൊയിലാണ്ടിക്ക്‌ സ്വീകരണവും കൊയിലാണ്ടി നിയോജക മണ്ഡലം കൺവെൻഷനും 29-11-19 വെള്ളി 12 pm ന് കെ എം സി സി ഓഫീസിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അന്നേ ദിവസം തന്നെ രാത്രി 8 മണിക്ക് ബാലുശ്ശേരി മണ്ഡലം അടുത്ത രണ്ട് വർഷത്തേക്കുള്ള കൗൺസിൽ മീറ്റും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കെ.എം  സി.സി നോതാക്കൾക്ക് സ്വീകരണവും മനാമ കെ.എം  സി.സി ഹാളിൽ വെച്ച് നടക്കും. മണ്ഡലത്തിലെ എല്ലാ കെ.എം. സി.സി പ്രവർത്തകരും കൃത്യ സമയത്ത് തന്നെ പരിപാടിയിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.