മനാമ: മഹാത്മാ ജനസേവന കേന്ദ്രത്തിനായി ബഹ്റൈൻ ഡിഫറൻറ് തിങ്കേഴ്സ് സംഘടിപ്പിക്കുന്ന സ്നേഹനിലാവ് കലാസന്ധ്യ ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് 6.30 മുതൽ അൽ രാജാ സ്കൂളിൽ നടക്കും. പ്രിയ അച്ചു, സീത എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയയായ സ്വാസിക, കലാഭവൻ മണിയുടെ രൂപവും ഭാവവുമായി രഞ്ജിത്ത് ചാലക്കുടി എന്നിവർ നയിക്കുന്ന ഈ മെഗാ മ്യൂസിക്കൽ ആൻഡ് ഡാൻസ് നൈറ്റിൽ ബഹ്റൈനിൽനിന്നുള്ള മറ്റു കലാകാരന്മാരും പങ്കെടുക്കും.

ഈ പരിപാടിയുടെ എൻട്രി പാസുകളിൽനിന്ന് ലഭിക്കുന്ന തുക മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി നൽകാനാണ് ബഹ്റൈൻ ഡിഫറൻറ് തിങ്കേഴ്സ് തീരുമാനിച്ചിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. പത്തനംതിട്ട അടൂരിൽ പ്രവർത്തിക്കുന്ന മഹാത്മാ ജനസേവന കേന്ദ്രത്തിൽ നാനൂറോളം വൃദ്ധരായ മാതാപിതാക്കളെയും അനാഥരെയും നിലവിൽ സംരക്ഷിച്ചു പോരുന്നുണ്ട്.
മഹാത്മാ ജനസേവന കേന്ദ്രം പ്രതിനിധി അനുഭദ്രനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 33411059 നമ്പറിൽ ബന്ധപ്പെടാം.