ബ​ഹ്‌​റൈ​ൻ ഡി​ഫ​റ​ൻ​റ്​ തി​ങ്കേ​ഴ്‌​സ് സ്നേ​ഹ​നി​ലാ​വ് ക​ലാ​സ​ന്ധ്യ ഇ​ന്ന് (വെള്ളിയാഴ്ച)

മ​നാ​മ: മ​ഹാ​ത്മാ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​നാ​യി ബ​ഹ്‌​റൈ​ൻ ഡി​ഫ​റ​ൻ​റ്​ തി​ങ്കേ​ഴ്‌​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സ്നേ​ഹ​നി​ലാ​വ് ക​ലാ​സന്ധ്യ ഇന്ന് (വെ​ള്ളി​യാ​ഴ്​​ച) വൈ​കീ​ട്ട്​ 6.30 മു​തൽ അ​ൽ രാ​ജാ സ്‌​കൂ​ളി​ൽ ന​ട​ക്കും. പ്രി​യ അ​ച്ചു, സീ​ത എ​ന്ന ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​യി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ സ്വാ​സി​ക, ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ രൂ​പ​വും ഭാ​വ​വു​മാ​യി ര​ഞ്ജി​ത്ത് ചാ​ല​ക്കു​ടി എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഈ ​മെ​ഗാ മ്യൂ​സി​ക്ക​ൽ ആ​ൻ​ഡ്​​ ഡാ​ൻ​സ് നൈ​റ്റി​ൽ ബ​ഹ്‌​റൈ​നി​ൽ​നി​ന്നു​ള്ള മ​റ്റു ക​ലാ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ക്കും.

സ്നേ​ഹ​നി​ലാ​വ് ക​ലാ​സ​ന്ധ്യ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബ​ഹ്‌​റൈ​നി​ൽ എ​ത്തി​യ പ്രി​യ അ​ച്ചു, സ്വാ​സി​ക, ര​ഞ്ജി​ത്ത് ചാ​ല​ക്കു​ടി, അ​നു​ഭ​ദ്ര​ൻ എ​ന്നി​വ​രെ ബി.​ഡി.​റ്റി പ്ര​തി​നി​ധി​ക​ൾ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​രി​ച്ച​പ്പോ​ൾ

ഈ ​പ​രി​പാ​ടി​യു​ടെ എ​ൻ​ട്രി പാ​സു​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന തു​ക മ​ഹാ​ത്മാ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന​ൽ​കാ​നാ​ണ് ബ​ഹ്‌​റൈ​ൻ ഡി​ഫ​റ​ൻ​റ്​ തി​ങ്കേ​ഴ്‌​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട അ​ടൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ഹാ​ത്മാ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ൽ നാ​നൂ​റോ​ളം വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ളെ​യും അ​നാ​ഥ​രെ​യും നിലവിൽ സം​ര​ക്ഷി​ച്ചു പോ​രു​ന്നു​ണ്ട്.

മ​ഹാ​ത്മാ ജ​ന​സേ​വ​ന കേ​ന്ദ്രം പ്ര​തി​നി​ധി അ​നു​ഭ​ദ്ര​നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 33411059 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.