കഴിഞ്ഞ വർഷത്തിൽ ബഹ്റൈനിലെത്തിയ ടൂറിസ്റ്റുകളിൽ 25 ശതമാനത്തിന്റെ വർധനവ്

മനാമ: കഴിഞ്ഞ വർഷത്തിൽ ബഹ്റൈനിലെത്തിയ ടൂറിസ്റ്റുകളിൽ 25 ശതമാനത്തിന്റെ വർധനവ്. 2015ൽ ബഹ്റൈനിലെത്തിയത് 9.7 മില്യൺ ടൂറിസ്റ്റുകളാണ്. 2018ൽ 12 മില്യൺ ടൂറിസ്റ്റുകളാണ് ബഹ്റൈനിലെത്തിയത്. ഗൾഫ് എയറിന്റെ ആഭിമുഖ്യത്തിൽ നടന്ന കൊമേഴ്‌ഷ്യൽ കോൺഫറൻസിലാണ് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഷേഖ് ഖാലിദ് ബിൻ ഹുമുദാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്. 2022 ഓടു കൂടി ബഹ്റൈനിൽ 14.6 മില്യൺ ടൂറിസ്റ്റുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

ബഹ്റൈനിലേക്ക് ഏറ്റവും അധികം ടൂറിസ്റ്റുകൾ സൗദി അറേബ്യയിൽ നിന്നുമാണ് എത്തുന്നത്. ജിസിസി യിലെ മറ്റു രാജ്യങ്ങളിൽ നിന്നും ബഹ്റൈനിലേക്ക് ടൂറിസ്റ്റുകൾ എത്താറുണ്ട്. 2022 ൽ 8.3 ശതമാനം ടൂറിസ്റ്റുകളുടെ വർധനവുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രാലയം മേധാവി വ്യക്തമാക്കി.