മനാമ: അൽ ഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഹൂറ ബറക ബിൽഡിങ്ങിൽ നടന്നു വരുന്ന മദ്രസയിൽ കഴിഞ്ഞ അധ്യയന വർഷം നടന്ന വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ മാനേജ്മെന്റ് കമ്മറ്റി അനുമോദിച്ചു.
ഹാസീഖ് ഹെലിന്, ആയിഷ നിദ, ഫിദ ഫാത്തിമ, അൻസഹാഷിം (ഒന്നാം തരം ), ഐറാ നിഷാബ്, ഹയ ആയിഷ, മുഹമ്മദ് ബിലാൽ, ഫതിയ ഫുആദ്, ഐസിലിൻ (ഒന്നാം തരം ഹയർ), ഹന ഫാത്തിമ, നീമ, മുഹമ്മദ് സയാൻ (രണ്ടാം തരം), ഫതഹ് അലി, ദുൽകിഫിലി, മനാൽ(മൂന്നാം തരം),സുമയ്യ, റാസിൻ അഹമ്മദ്, ആമിന(നാലാം തരം), മുഹമ്മദ് റിസ്‌വാൻ, അബ്ദുൽ ഹലീം, ഖദീജ (അഞ്ചാം തരം), മറിയം, മെഹക്, ഫലാഹ് ഫുആദ് (CRE) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കുഞ്ഞമ്മദ് വടകര, ജാഫർ കെജ്രിയ, നദീർ ചാലിൽ, അഷ്‌റഫ് പൂനൂർ, ഇല്യാസ് കക്കയം, അഹ്മദ് അബ്ദുൽ റഹ്മാൻ, യൂസുഫ് കെ പി, അബ്ദുല്ല കണ്ണൂർ, മുഹമ്മദ് എൻ കെ, ഷറഫുദീൻ കണ്ണോത്ത്, റഷീദ് മണിമല, സകരിയ വില്യാപ്പള്ളി, നജീബ് റഹ്മാൻ, ബഷീർ എന്നിവർ സമ്മാന വിതരണം നിർവഹിച്ചു. മദ്രസ പ്രിൻസിപൽ ഹാരിസുദ്ധീന് പറളി പരിപാടി നിയന്ത്രിച്ചു. സലാഹുദീൻ അഹ്മദ് നന്ദി പറഞ്ഞു.