മനാമ: കൊയിലാണ്ടി മണ്ഡലം കെഎംസിസി കൺവെൻഷനും കൊയിലാണ്ടി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അലി കൊയിലാണ്ടിക്ക് സ്വീകരണവും സംഘടിിപ്പിച്ചു. മനാമ കെഎംസിസി ഓഫീസിൽ നടന്ന പരിപാടി കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് നൗഷാദ് ടി പി അധ്യക്ഷനായ ചടങ്ങിൽ സ്റ്റേറ്റ് പ്രസിഡണ്ട് എസ്.വി.ജലീൽ, ജില്ലാ പ്രസിഡണ്ട് ഫൈസൽ കോട്ടപ്പള്ളി, ടിപി മുഹമ്മദാലി എ പി ഫൈസൽ, ഫൈസൽ കണ്ടീതാഴ, ഒ കെ കാസിം, കുഞ്ഞമ്മദ് മാസ്റ്റർ, വി വി റഷീദ്, ജെ പി കെ തിക്കോടി എന്നിവർ ആശംസകൾ അർപ്പിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ലത്തീഫ് കൊയിലാണ്ടി സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി സുഹൈൽ മേലടി നന്ദിയും പറഞ്ഞു. ഖജാൻജി അഷ്‌റഫ് കെ പി, ഹമീദ് അയനിക്കാട്, ഹംസ കെ.ഹമദ്, ഫൈസൽ കൊയിലാണ്ടി, ഷഹീർ മഹമൂദ്, ഫസ്‌ലു ഓക്കേ എന്നിവർ നേതൃത്വം നൽകി.









