മനാമ: ബഹ്റൈനിൽ ആദ്യമായി കോട്ടയത്തിന്റെ സ്വന്തം നാടൻ പന്ത് കളിക്ക് തുടക്കമിട്ടു. ചിങ്ങവനം പ്രവാസി ഫോറത്തിന്റെയും ബഹ്‌റൈനിലെ നാടൻപന്തുകളി പ്രേമികളുടെയും സംയുക്ത ആഭ്യമുഖത്തിൽ നടത്തപെടുന്ന നാടൻ പന്തുകളിയുടെ ആദ്യ മത്സരം കഴിഞ്ഞ ദിവസം ബുദയ്യയിലെ ന്യൂ ഹൊറൈസൺ സ്കൂൾ മൈതാനത്ത് ഓ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഓ.ഐ.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറി മനു മാത്യു എന്നിവർ ടീം അംഗങ്ങളെ പരിചയപെട്ടു മത്സരത്തിന് തുടക്കമിട്ടു.
ഏറെ വാശിയേറിയ കോട്ടയംകാർക്ക് ഏറെ പ്രിയപ്പെട്ട നാടൻപന്തു കളി മറ്റു ജില്ലകളിൽ നിന്നുമുള്ളവർക്കും കൗതുകം ഉണർത്തി. റോബിൻ എബ്രഹമിന്റെ ഗംഭിര കമന്ററി കാണികളെ ആവേശത്തിലാഴ്ത്തി. ടീം കൊമ്പനും ടീം കോട്ടയം ബ്രദഴ്സുമായിട്ടുള്ള വാശിയേറിയ മത്സരത്തിൽ കോട്ടയം ബ്രദഴ്സ് വിജയിച്ചു. കോട്ടയത്തെ ആദ്യകാല നാടൻ പന്തുകളികാരായ റെജി കുരുവിള, രഞ്ജിത്ത് കുരുവിള എന്നിവർ റഫറിമാരായിരുന്നു.
ഇനിയുള്ള മത്സരങ്ങൾ ഡിസംബർ 6 നും ഡിസംബർ 16ന് ഫൈനൽ മത്സരങ്ങളും നടക്കും. കൂടുതൽ വിവരങ്ങൾക്ക് രഞ്ജിത്ത് കുരുവിള 3734 5011, ഷോൺ പുന്നൂസ് 3973 7805, എബി എബ്രഹാം 3411 0632 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.