മനാമ: ബഹ്‌റൈൻ പ്രവാസ ലോകത്ത് അൻപത് വർഷം പൂർത്തീകരിച്ച സി. പി വർഗീസ് നെ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുമോദിച്ചു. ബഹ്‌റൈൻ ഗവണ്മെന്റ് ആൽബ ആരംഭിക്കുന്നതിന് തീരുമാനിച്ച സമയത്ത് അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിന്നതിന് വേണ്ടി ബഹ്‌റൈനിൽ എത്തിച്ചേർന്ന സി പി വർഗീസ്, തന്റെ പ്രദേശത്തുള്ളതും, വിവിധ രാജ്യങ്ങളിൽ പെട്ടതുമായ അനേകം ആളുകൾക്ക് ബഹ്‌റൈനിൽ എത്തിച്ചേരുന്നതിനും, തൊഴിൽ മേഖല കണ്ടെത്തുന്നതിനും സി പി വർഗീസ് സഹായിച്ചിട്ടുണ്ട്. കലവറ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന യോഗത്തിൽ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഹാരാർപ്പണം നടത്തി അദ്ദേഹത്തെ അനുമോദിച്ചു. ഒഐസിസി നേതാക്കളായ രാജു കല്ലുമ്പുറം, ബിനു കുന്നന്താനം, കെ സി ഫിലിപ്പ്, ചന്ദ്രൻ കല്ലട, ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു, ഇബ്രാഹിം അദ്ഹം എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.