മനാമ: സമസ്തയുടെ ആഹ്വാന പ്രകാരം സമസ്ത മദ്റസകളില്‍ നടന്ന പ്രാര്‍ത്ഥനദിനാചരണം ബഹ്റൈനിലും സംഘടിപ്പിച്ചു. സമസ്ത ബഹ്റൈന്‍ ബഹ്റൈന്‍ റെയ്ഞ്ചിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഹ്റൈനിലെ മുഴുവന്‍ മദ്റസകളിലും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത വിപുലമായ പ്രാര്‍ത്ഥനാ സദസ്സുകളാണ് നടന്നത്.
മനാമയിലെ കേന്ദ്രമദ്റസയായ ഇര്‍ഷാദുല്‍ മുസ് ലിമീന്‍ മദ്റസാ ഓഡിറ്റോറിയത്തില്‍ നടന്ന പ്രാര്‍ത്ഥനാ സദസ്സിന് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി.
ഇതോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങിന്‍റെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വ്വഹിച്ചു. ഉസ്താദ് റബീഅ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. ജന.സെക്രട്ടറി വി.കെ കുഞ്ഞഹമ്മദ് ഹാജി, സ്വദര്‍ മുഅല്ലിം അഷ്റഫ് അന്‍വരി സംസാരിച്ചു.
ഹാഫിള് ശറഫുദ്ധീന്‍ മൗലവി, കളത്തില്‍ മുസ്ഥഫ, ശഹീര്‍കാട്ടാന്പള്ളി, എടവണ്ണപ്പാറ മുഹമ്മദ് മുസ്ലിയാര്‍, ഖാസിം മുസ്ലിയാര്‍, ശഫീഖ് മൗലവി, ശിഹാബ് മൗലവി, ജസീര്‍ മൗലവി പങ്കെടുത്തു. സമസ്ത ബഹ്റൈന്‍, എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ സംബന്ധിച്ചു.