മനാമ: അൽഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ വ്യത്യസ്ഥ ദിവസങ്ങളിലായി നടന്നു വരുന്ന ഖുർആൻ ഹദീസ് ലേർണിംഗ് സ്കൂൾ (ക്യു എച് എൽ എസ്) ക്‌ളാസുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നതായി വിംഗ് കൺവീനർ ഇല്യാസ് കക്കയം അറിയിച്ചു. വെള്ളിയാഴ്ച 7pm ന് സ്ത്രീകൾക്കും പുരുഷന്മാർക്കും (ഹൂറ, അൽഫുർഖാൻ ഹാൾ ), ഞായർ രാത്രി 8 മണി പുരുഷമാർക് മാത്രം (റിഫ, ബുക്‌വാറ) തിങ്കൾ മഗ്‌രിബിന് ശേഷം പുരുഷന്മാർക്കു മാത്രം (മനാമ, സെൻട്രൽ മാർകറ്റിനടുത്ത്) തിങ്കൾ രാത്രി 9:30ന് പുരുഷന്മാർക്കു മാത്രം (മനാമ, ഗോൾഡ് സിറ്റിക്ക് സമീപം), ചൊവ്വ രാവിലെ 10 മണി സ്ത്രീകൾക്ക് മാത്രം (ഹൂറ , ബറക ബിൽഡിങ്) ചൊവ്വ ഇഷാക് ശേഷം പുരുഷന്മാർക്കു മാത്രം (ഉമുൽഹസ്സം ), ബുധൻ രാത്രി 7 മണി പുരുഷന്മാർക്കു മാത്രം (സീഫ് മാളിനടുത്ത്), വ്യാഴാഴ്ച രാത്രി 9മണി (ഹൂറ ബറക ബിൽഡിങ്) എന്നീ സ്ഥലങ്ങളിൽ നടന്നു വരുന്ന ക്‌ളാസ്സുകൾ തികച്ചും സൗജന്യമാണ്. ഖുർആൻ പാരായണം, അർത്ഥം, വിശദീകരണം ഉൾകൊള്ളുന്ന ക്‌ളാസുകൾക് പ്രബോധകൻ ഹാരിസുദ്ധീന് പറളി നേതൃത്വം നൽകി വരുന്നു. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 36897539, 35509112, 39207830.