ബഹ്റൈൻ ഡിഫറൻറ് തിങ്കേഴ്സ് ‘സ്നേഹ നിലാവ്’ കലാസന്ധ്യ ശ്രദ്ധേയമായി

IMG-20191205-WA0013

മനാമ: ബഹ്‌റൈൻ ഡിഫറൻറ് തിങ്കേഴ്‌സ് (BDT), സ്റ്റാർ വിഷന്റെ ബാനറിൽ അണിയിച്ചൊരുക്കിയ സ്നേഹനിലാവ് കലാസന്ധ്യ 2019 വർണാഭമായ കലാപരിപാടികളോടെ മനാമ അൽരാജാ സ്കൂളിൽ അരങ്ങേറി. ബഹ്‌റൈൻ ഡിഫറൻറ് തിങ്കേഴ്‌സ് അംഗം ഹക്കിം പാലക്കാട് സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ ചടങ്ങിന്റെ ഔദ്യോഗിക ഉദ്‌ഘാടനം സയാനി മോട്ടോർസ് ജനറൽ മാനേജർ മുഹമ്മദ് സാക്കിയും സ്റ്റാർവിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കലും തണൽ ബഹ്‌റൈൻ ചാപ്റ്റർ ട്രഷറർ യു കെ ബാലനും ബിഡിടി അംഗങ്ങളുടെ സാന്നിധ്യത്തിൽ നിലവിളക്ക് തെളിയിച്ച് കൊണ്ടു നിർവഹിച്ചു.

കനിവിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രശസ്ത ഗായിക പ്രിയ അച്ചുവിന്റേയും സിനിമാ സീരിയൽ താരവും നർത്തകിയുമായ സ്വാസികയുടെയും മണ്മറഞ്ഞ കലാകാരൻ കലാഭവൻ മണിയുടെ ഓർമ്മകൾ ഉണർത്തിയ മിമിക്രി, നാടൻ പാട്ട് കലാകാരൻ രഞ്ജു ചാലക്കുടിയുടെയും സാന്നിധ്യം പരിപാടിക്ക് മേളക്കൊഴുപ്പേകി. ബഹ്‌റൈൻ ഡിഫറെൻറ് തിങ്കേഴ്‌സ് അംഗങ്ങൾ അണിയിച്ചൊരുക്കിയ നൃത്തങ്ങളും ഗാനങ്ങൾക്കുമൊപ്പം ദേവിക കലാക്ഷേത്ര അണിയിച്ചൊരുക്കിയ തീം ഡാൻസ്, നർമ്മ ബഹ്‌റൈൻ  അവതരിപ്പിച്ച മിമിക്രി, സഹൃദയ പയ്യന്നൂർ അവതരിപ്പിച്ച നാടൻപാട്ട് എന്നിവ പ്രേക്ഷകരെ ആകർഷിച്ചു.

പ്രസ്തുത ചടങ്ങിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടുമൂലയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക്‌ ബിഡിടി യുടെ ആദരവും ചടങ്ങിൽ വച്ച് നൽകുകയുണ്ടായി. പത്തനംതിട്ട ജില്ലയിലെ അടൂരിൽ പ്രവർത്തിക്കുന്ന മഹാത്മാ ജനസേവനകേന്ദ്രത്തിന്റെ പ്രതിനിധി അനുഭദ്രൻ ചടങ്ങിൽ പങ്കെടുത്ത് അവരുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

പ്രേക്ഷകരിൽ നിന്ന് കൂപ്പൺ നറുക്കെടുപ്പിലൂടെ പത്തു പേർക്ക് സമ്മാനദാനവും നിർവഹിച്ച ചടങ്ങിൽ ‌ബഹ്‌റൈൻ ഡിഫറെൻറ് തിങ്കേഴ്‌സ് പ്രതിനിധി ഷാജി സെബാസ്റ്റ്യൻ നന്ദി പറഞ്ഞു കൊണ്ടാണ് ഈ കലാസന്ധ്യ അവസാനിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!